വിദ്യാരംഭം സെൻട്രൽ സ്കൂളിലെ പ്രീപ്രൈമറി കുട്ടികളുടെ ബിരുദ ദാനചടങ്ങ് സംഘടിപ്പിച്ചു


ശാസ്താംകോട്ട.വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിലെ പ്രീപ്രൈമറി കുട്ടികളുടെ ബിരുദദാനചടങ്ങ് ചിൽഡ്രൻസ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി അഡ്വ. ഷാനിബ ബീഗം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ കുറ്റിയിൽ നിസാം അധ്യക്ഷത വഹിച്ചു. സ്കൂൾ ചെയർമാൻ എ. എ. റഷീദ്, മാനേജർ വിദ്യാരംഭം ജയകുമാർ, പ്രിൻസിപ്പാൾ മഹേശ്വരി എസ്., സീനിയർ പ്രിൻസിപ്പാൾ ടി. കെ. രവീന്ദ്രനാഥ്, വൈസ് പ്രിൻസിപ്പാൾ ജെ. യാസിർഖാൻ, മൈനാഗപ്പള്ളി സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ബൈജു, കോ ഓർഡിനേറ്റർ ഷിംന മുനീർ,പ്രോഗ്രാം കൺവീനർ മുഹമ്മദ്‌ സാലിം, സന്ദീപ് എന്നിവർ പ്രസംഗിച്ചു.

Advertisement