കുണ്ടറയില്‍ എംഡി എം എയും കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ, പ്രതിയ്ക്കൊപ്പം പീഡനത്തിനിരയായ പെൺകുട്ടിയും

Advertisement

കുണ്ടറ. പോലീസ് സ്റ്റേഷൻ പരിധിയിൽ എംഡി എം എ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ കുണ്ടറയിലും പരിസരപ്രദേശങ്ങളിലും മയക്കുമരുന്ന് വ്യാപകമായി വിപണനം നടത്തിവന്നിരുന്ന കൊല്ലം തട്ടാമല മേവറം എന്ന സ്ഥലത്ത് വാസുദേവാലയം വീട്ടിൽ നിന്നും കുണ്ടറ ഇളമ്പള്ളൂർ പെരുമ്പുഴ അറ്റോൺമെന്റ് ഹോസ്പിറ്റലിന് സമീപം ആകാശ ഭവൻ വീട്ടിൽ താമസിക്കുന്ന ആകാശ് (22), കുണ്ടറ ഇളമ്പള്ളൂർ പെരുമ്പുഴ പെരിങ്ങേലി ജയന്തി കോളനിയിൽ മനു ഭവൻ വീട്ടിൽ വർഗീസ് നെൽസൺ @ജാങ്കോ (22) എന്നിവരാണ് ഇന്റർ മീഡിയയേറ്റ് ക്വാണ്ടിറ്റി എംഡിഎംഎയും കഞ്ചാവുമായി പിടിയിലായത് .

കഞ്ചാവ് മയക്കുമരുന്ന് വിപണനത്തിനുള്ള പാക്കറ്റുകളും വിൽപ്പനയിലൂടെ ലഭിച്ച പണവും ഇവരിൽ നിന്നും പിടിച്ചെടുത്തു. ഇവരോടൊപ്പം സ്ഥലത്ത് ഉണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടാം പ്രതി ജാങ്കോ എന്ന് വിളിക്കുന്ന വർഗീസ് നെൽസൺ ലൈംഗികമായി ഉപയോഗിച്ചതായി അന്വേഷണത്തില്‍ വെളിവായി. രണ്ടാംപ്രതി പെണ്‍കുട്ടിയെ രണ്ടാംപ്രതിയുടെ വീട്ടിൽ കൊണ്ടുപോയി ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്ന് ആണ് വെളിവായത്. അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യത്തിന് പ്രത്യേകം കേസ് രജിസ്റ്റർ ചെയ്തു. നിരന്തരം ബാംഗ്ലൂർ മുതലായ സ്ഥലങ്ങളിൽ നിന്നും മയക്കുമരുന്ന് ഇനത്തിൽപ്പെട്ട വസ്തുക്കൾ കേരളത്തിൽ എത്തിച്ച് കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതി. ഉപയോഗിച്ചിരുന്ന ഇവരുടെ വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here