പോരുവഴി ശാസ്താംനടയിൽ വീട്ടമ്മയെ ആക്രമിച്ച കേസിൽ അയൽവാസിയായ സ്ത്രീ റിമാന്റിൽ

Advertisement

ശാസ്താംകോട്ട : വീട്ടിലേക്കുള്ള വഴിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വീട്ടമ്മയെ അയൽവാസിയായ സ്ത്രീ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി.പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനട സുരേഷ് ഭവനിൽ
സുരേഷ് കുമാറിന്റെ ഭാര്യ ഗീതാകുമാരി(44)ക്കാണ് പരിക്കേറ്റത്.കഴിഞ്ഞ ദിവസം പകൽ 11.30 ഓടെ ആയിരുന്നു സംഭവം.കല്ലുകൊണ്ടുള്ള ആക്രമണത്തിൽ കൈയ്ക്കും തലയ്ക്കും പൊട്ടലേറ്റ
ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ശൂരനാട് പോലീസ് അറസ്റ്റ് ചെയ്ത ശാസ്താംനട കിഴക്കേടത്ത് വീട്ടിൽ ലളിത(52) യെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു .ഇവരെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി.കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഏറെ നാളായി ഇരു വീട്ടുകാരും തമ്മിൽ വഴി തർക്കം നിലനിന്നിരുന്നു.കഴിഞ്ഞ ആഴ്ച ഗീതാകുമാരിയുടെ ഭർതൃ മാതാവിനെയും ലളിത കമ്പി ചൂൽ കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു.ഈ സംഭവത്തിലും ശൂരനാട് പോലീസ് കേസെടുത്തിരുന്നു.അതിനിടെ ലളിത നൽകിയ പരാതിയിൽ ഗീതാകുമാരിക്ക് എതിരെയും കേസെടുത്തതായി പോലീസ് അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here