എംഡിഎംഎ യുമായി പൂജാരി അറസ്റ്റിൽ

Advertisement

ശാസ്താംകോട്ട : പതാരത്ത് നിന്നും ലഹരി ഉല്പന്നങ്ങളുമായി ക്ഷേത്രം പൂജാരി അറസ്റ്റിൽ.ശൂരനാട് തെക്ക് സ്വദേശി കൃഷ്ണ പ്രസാദ് (25) ആണ് പിടിയിലായത്.ഇയ്യാളിൽ നിന്നും 10 മില്ലിഗ്രാം എംഡിഎംഎ യും 10 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ.ജി അജയകുമാറിന്റെ നേതൃത്വത്തിൽ ഇന്ന് (വെള്ളി) പകൽ 2.30 ന് നടത്തിയ പരിശോധനയിലാണ് ലഹരി പദാർത്ഥങ്ങൾ പിടികൂടിയത്.പ്രതിക്കെതിരെ എൻഡിപിഎസ് പ്രകാരം കേസെടുത്തു. ലഹരി മരുന്ന് തീരെ ചെറിയ അളവ് ആയിരുന്നതിനാല്‍ ആളെ ജാമ്യത്തില്‍ വിട്ടയച്ചു.

Advertisement