കോൺഗ്രസ്സ് ജനപ്രതിനിധികൾ ബ്ലോക്ക് പഞ്ചായത്തിൽ പ്രതിഷേധ ധർണ്ണ നടത്തി

Advertisement

ശാസ്താംകോട്ട: 2022-23 സാമ്പത്തിക വർഷത്തിലെ പദ്ധതി വിഹിതം രണ്ടാം ഘട്ട തുകനൽകാതെ വിവിധ പദ്ധതികൾ പൂർത്തികരിച്ച ഗുണഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്ന സർക്കാർ നയത്തിൽ പ്രതിഷേധിച്ചും അംഗനവാടി സെലക്ഷൻ കമ്മിറ്റിയിൽ ഒരു വിഭാഗത്തെ മാത്രം നിയമിച്ച് സ്വന്തക്കാരെയും ഇഷ്ടക്കാരെയും പാർട്ടിക്കാരെയും അംങ്കനവാടികളിൽ നിയമിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചും ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിലെ കോൺഗ്രസ്സ് ജനപ്രതിനിധികൾ ബ്ലോക്ക് പഞ്ചായത്താഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

എസ്റ്റിമേറ്റിലെ റേറ്റ് വിത്യാസം കാരണം ടാറിൻ്റെ പണി പല കരാറുക്കാരും ഏറ്റെടുത്തില്ല. 8വർഷം മുമ്പുള്ള താർ വില മാറ്റം വരുത്താതെയാണ് ഇന്നും സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്. ജനപ്രതിനിധികൾ കാല് പിടിച്ച് പണി ചെയ്താൽ തന്നെ ബില്ല് സമയത്ത് മാറാൻ കഴിയാത്ത സാഹചര്യമാണ് . പണിപൂർത്തീകരിക്കാതിരുന്നാൽ പൈസ നൽകേണ്ടി വരില്ല എന്ന ദുഷ്ടലാക്കോടെയാണ് ചരിത്രത്തിൽ ആദ്യമായി ഫെബ്രുവരിയിൽ ട്രഷറി നിരോധനം ഏർപ്പെടുത്തി കരാറുക്കാരെ മനസ്സ് മടിപ്പിച്ച് വിരട്ടി പണി ചെയ്യാതെഅകറ്റാൻ സർക്കാർ ശ്രമിച്ചതെന്നും സമരക്കാർ ആരോപിച്ചു.


ഡി.സി.സി ജനറൽ സെക്രട്ടറി വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബി. ത്രിദി പ്കുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മാരായ പി.എം.സെയ്ദ് , കണ്ണമം ശ്രീകുമാർ ,ബിനു മംഗലത്ത്, മൈനാഗപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.സേതുലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജി രാമചന്ദ്രൻ ,പഞ്ചായത്ത് പാർലമെൻ്ററി പാർട്ടി ലീഢറൻമാരായ റെജി കുര്യൻ, ഹരികുന്നുംപുറം, ഷീജാ രാധാകൃഷ്ണൻ ,എസ്.എ.നി സാർ, ചിറക്കുമേൽ ഷാജി,ഷീബ സിജു, വർഗ്ഗീസ് തരകൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement