ആർ എസ് പി അടുപ്പ് കൂട്ടി സമരം നടത്തി

ശാസ്താംകോട്ട: വിലക്കയറ്റം മൂലം ജനജീവിതം താറുമാറായ
സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ജനങ്ങളുടെ മേൽ അമിതഭാരം
അടിച്ചേൽപ്പിക്കുകയാണെന്ന് ആർ എസ്.പി സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇട വനശേരി സുരേന്ദ്രൻ കുറ്റപ്പെടുത്തി.

      ഗ്യാസ് സിലിണ്ടറിന്

അമിതമായി വില വർദ്ധിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് ആർ.എസ്.പി നേതൃത്വത്തിൽ ശാസ്താംകോട്ട ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ വിറകടുപ്പ് കത്തിച്ച്
ശൂരനാട്, കുന്നത്തൂർ മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഇടവനശേരി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഗാർഹിക സിലിണ്ടറിന്റെ വില 300 രൂപയായി കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്തവരാണ് 1200 രൂപയായി ഉയർത്തിയതെന്നും ഭരണാധികാരികൾ രാജ്യത്തെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ഇടവനശേരി സുരേന്ദ്രൻ പറഞ്ഞു.

തുണ്ടിൽ നിസാർ അദ്ധ്യക്ഷത വഹിച്ചു.
കെ ജി വിജയദേവൻ പിള്ള, പാങ്ങോട് സുരേഷ്, ഉല്ലാസ് കോവൂർ, എസ് ബഷീർ,
ജി തുളസീധരൻ പിള്ള,
കെ രാജി, ഷാജി വെള്ളാപ്പള്ളി,
ഒ കെ ഖാലിദ്,
എസ് വേണുഗോപാൽ,
പി വിജയചന്ദ്രൻ നായർ,
ആർ സജിമോൻ,
പി എൻ രാജൻ, കല്ലട ഷാലി, എസ് ശശികല, മായാ വേണുഗോപാൽ, മുൻഷീർ ബഷീർ, രാമൻ പിള്ള, ജി വിജയൻ പിള്ള, ബാബു കുഴിവേലി, കല്ലട രവീന്ദ്രനാഥ്, വി ജി സുധാകരൻ പിള്ള, ഷാജു, സുധർമ്മ, ഗീത, മല്ലിക തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement