വാർത്ത തുണയായി:കുന്നത്തൂർ പഞ്ചായത്ത് ഓഫീസിനു സമീപം നടപ്പാതയിൽ അപകടം വിതച്ച കേബിൾ നീക്കി

Advertisement

കുന്നത്തൂർ:കുന്നത്തൂർ പഞ്ചായത്ത് ഓഫീസിനു സമീപം തിരക്കേറിയ നടപ്പാതയിൽ അപകടം വിതച്ച കെ.ഫോൺ കേബിൾ നീക്കി.ഒരു മാസം മുമ്പാണ് സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി കേബിൾ അഴിച്ചിറക്കിയത്.ക്ഷേത്രം ഭരണസമിതി കെഎസ്ഇബി കടമ്പനാട് സെക്ഷൻ ഓഫീസിൽ ഇതിന് ആവശ്യമായ പണവും അടച്ചിരുന്നു.എന്നാൽ ഒരു മാസം പിന്നിട്ടിട്ടും കേബിൾ പൂർവ്വ സ്ഥിതിയിലേക്ക് മാറ്റാൻ അധികൃതർ തയ്യാറായില്ല.സ്ത്രീകളും സ്കൂട്ടർ യാത്രികരും കേബിളിൽ കുരുങ്ങി അപകടത്തിൽപ്പെടുന്നത് പതിവായി.ഇതിനെ കുറിച്ച് കഴിഞ്ഞ ദിവസം ന്യൂസ്@നെറ്റ് റിപ്പോർട്ട് ചെയ്തിരുന്നു.വാർത്ത ശ്രദ്ധയിൽപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി കെഎസ്ഇബി കടമ്പനാട് സെക്ഷൻ എ.ഇ യുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് അടിയന്തിര നടപടി ഉണ്ടായത്.ഇന്ന്(വെള്ളി) പകൽ കൊല്ലത്തു നിന്നും കെ.ഫോൺ സബ്ബ് ഏജൻസി ജീവനക്കാരെത്തി കേബിൾ മാറ്റി സ്ഥാപിക്കുകയായിരുന്നു.

Advertisement