കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വില്ലേജ് ഓഫീസര്‍ മരിച്ചു

Advertisement

പത്തനാപുരം :ജോലിക്കിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വില്ലേജ് ഓഫീസര്‍ മരിച്ചു.കുണ്ടറ അംബിെപൊയ്ക വീട്ടില്‍ റ്റി.അജികുമാറാ (44) ണ് മരിച്ചത്.വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു മരണം.കടയ്ക്കാമണ്ണില്‍ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ നികുതി നിർണ്ണയത്തിനായി അളവെടുക്കുന്നതിനിടെ താഴത്തെ നിലയിലേയ്ക്ക് വീണാണ് അപകടം സംഭവിച്ചത്.

പത്തനാപുരത്തെ ഒരു സ്വകാര്യാശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് കൊല്ലത്ത് എൻ എസ് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്നും തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അവിടെ നിന്നും പത്തൊൻപതാം തീയതി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു.മൃതദേഹം പുന്നല വില്ലേജ് ആഫീസിലും പത്തനാപുരം മിനി സിവിൽ സ്റ്റേഷനിലും പൊതുദർശനത്തിനു ശേഷം കുണ്ടറയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

ഭാര്യ ആര്‍.മീരാ, മക്കൾ അതുല്യ, അക്ഷയ്

Advertisement