ശൂരനാട് വടക്ക് പഞ്ചായത്ത് അംഗത്തിനെതിരെയുള്ള തെരെഞ്ഞെടുപ്പ് ഹർജി ചെലവോടെ പിൻവലിക്കാൻ കോടതി ഉത്തരവ്

ശാസ്താംകോട്ട : പഞ്ചായത്ത് അംഗത്തിനെതിരെയുള്ള തെരെഞ്ഞെടുപ്പ് കേസ്സ്-ചെലവോടെ പിൻവലിക്കാൻ കോടതി ഉത്തരവ്.
ശൂരനാട് വടക്ക് പഞ്ചായത്ത് കുന്നിരാടം വാർഡ് അംഗമായ അഞ്ജലി നാഥിൻ്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് എതിർ സ്ഥാനാർത്ഥി ആയിരുന്ന സി.ബി കൃഷ്ണചന്ദ്രൻ
ശാസ്താംകോട്ട കോടതിയിൽ ഫയൽ ചെയ്ത ഹർജിയിലാണ് മുൻസിഫ് മജിസ്ട്രേട്ട് അനിൽകുമാർ വിധി പുറപ്പെടുവിച്ചത്.അഞ്ജലീനാഥിന് എതിർകക്ഷി കോടതി ചെലവ് കൊടുക്കമെന്നും ഉത്തരവിൽ പറയുന്നു.അഞ്ജലീനാഥിനെതിരെ ഫയൽ ചെയ്ത തെരെഞ്ഞെടുപ്പ് ഹർജിയിലെ ആരോപണങ്ങൾ തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഹർജി പിൻവലിക്കാൻ അനുവാദം ചോദിച്ചാണ് കൃഷ്ണചന്ദ്രൻ പുതിയ ഹർജി ഫയൽ ചെയ്തത്.ഉത്തമ വിശ്വാസമില്ലാതെ അനാവശ്യമായി ഫയൽ ചെയ്ത തെരെഞ്ഞെടുപ്പ് ഹർജി പിൻവലിക്കുമ്പോൾ എതിർകക്ഷിയായ അഞ്ജലീനാഥിന് കോടതി ചെലവ് നൽകണമെന്ന അഞ്ജലീനാഥിൻ്റെ അഭിഭാഷകനായ അഡ്വ.ആർ.രാജേന്ദ്രൻ്റെ വാദം അംഗീകരിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്.

കോൺഗ്രസ്സിൽ നിന്നും യുഡിഎഫ് പാനലിൽ മത്സരിച്ച അഞ്ജലീനാഥ് എതിർ സ്ഥാനാർഥി എൽഡിഎഫിലെ കൃഷ്ണചന്ദ്രനെ മൂന്ന് വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.തുടർന്നാണ് കൃഷ്ണചന്ദ്രൻ ഹർജിയുമായി കോടതിയെ സമീപിച്ചത്.പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലെ തെങ്ങണ വാർഡിൽ വോട്ടുണ്ടായിരുന്ന രണ്ട് പേരും,തോട്ടുവ വാർഡിൽ വോട്ട് ഉണ്ടായിരുന്ന ഒരാളും തുമ്പമൺ പഞ്ചായത്തിലെ മാമ്പിലായി വടക്ക് വാർഡിൽ വോട്ടുണ്ടായിരുന്ന ഒരാളും കൊടുമൺ പഞ്ചായത്തിലെ കൊടുമൺ കിഴക്ക് വാർഡിൽ വോട്ടുണ്ടായിരുന്ന ഒരാളുമടക്കം അഞ്ച് പേർക്ക് കുന്നിരാടം വാർഡിലും വോട്ടുണ്ടായിരുന്നു എന്നും കോൺഗ്രസ്സ് പ്രവർത്തകരായ ഇവർ അഞ്ചു പേരും രണ്ടിടത്തും വോട്ട് ചെയ്തെന്നും കുന്നിരാടം വാർഡിൽ അഞ്ജലീനാഥിനാണ് വോട്ട് ചെയ്തതെന്നും ഈ വോട്ടുകൾ അസാധുവായി പ്രഖ്യാപിച്ച് തന്നെ വിജയിയായി പ്രഖ്യാപിക്കമെന്ന്
ആവശ്യപ്പെട്ടാണ് കൃഷ്ണ ചന്ദ്രൻ ഹർജി ഫയൽ ചെയ്തത്.എന്നാൽ ഇത് തെളിയിക്കാനാവശ്യമായ തെരെഞ്ഞെടുപ്പ് രേഖകൾ അദ്ദേഹത്തിന് ഹാജരാക്കാൻ കഴിഞ്ഞില്ല.അഞ്ജലീനാഥിന് വേണ്ടി അഡ്വക്കേറ്റ്മാരായ ആർ.രാജേന്ദ്രൻ,
കെ.ജി സായിറാം,പി.ഉഷ എന്നിവർ കോടതിയിൽ ഹാജരായി.

Advertisement

1 COMMENT

  1. Wow Superb 🌹 standard news making with simple and understanding way. keep it up.

Comments are closed.