കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസ് പിടിയില്‍, വീഴ്ത്തിയ സിസിടിവി ദൃശ്യം

Advertisement

കൊല്ലം. കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസ് പോലീസിന്റെ പിടിയിലായി.

കൊല്ലത്തും അയൽ ജില്ലകളിലും വൻ കവർച്ചകള്‍ നടത്തിയ പ്രതിയാണ് മൊട്ട ജോസ്.

തിരുമുല്ലവാരം വയലിൽ കാവ് ക്ഷേത്രത്തിന് സമീപം മോഷണത്തിന് എത്തിയ മൊട്ട ജോസിനെയും കുട്ടാളിയെയും പൊലീസ് പിടികൂടി. രാത്രി 10.30 ത്തൊടെ വീട്ടിൽ മതിൽ ചാടി കടന്ന് എത്തി. ഈ ദൃശ്യങ്ങൾ വീട്ടുടമയുടെ മൊബൈൽ ഫോണിൽ കിട്ടിയതൊടെ വെസ്റ്റ് പൊലീസിൽ അറിയിക്കുകയായിരുന്നു.

പൊലീസ് എത്തിയപ്പോൾ വീട്ടിൻ്റെ മതിൽ ചാടി രക്ഷപ്പെടാൻ നോക്കിയ മൊട്ട ജോസിനെയും ,കൂടെയുണ്ടായിരുന്നയാളെയും ഓടിച്ചിട്ട് പിടികൂടി. മുന്നംഗം സംഘമാണ് എത്തിയത് ഒരാൾ രക്ഷപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തിൽ പ്രദേശത്ത് വ്യാപകമായ തെരച്ചിൽ നടത്തി എങ്കിലും മൂന്നാമനെ കണ്ടു കിട്ടിയില്ല. നിരവധി മോഷണകേസിലെ പ്രതിയാണ്. മൊട്ട ജോസ് പൊലീസ് അന്വേഷിച്ച് നടക്കുന്നതിനിടയിലാണ് മോഷണശ്രമത്തിനിടയിൽ പിടിയിലാവുന്നത്.

Advertisement