നിയന്ത്രണംവിട്ട കാറിടിച്ച് വയോധിക മരിച്ചു

Advertisement

അഞ്ചൽ: നിയന്ത്രണംവിട്ട കാറിടിച്ച് വയോധിക മരിച്ചു.പാലമുക്കു് തുപ്പോട്ട് മേലതിൽ വീട്ടിൽ പഞ്ചമി (70) യാണ് മരിച്ചത്.വൈകിട്ട് അഞ്ചരയോടെ അഞ്ചൽ – തടിക്കാട് പാതയിൽ ഏറം ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. എതിരേ വന്ന വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ടകാർ വയോധികയെ ഇടിച്ച ശേഷം സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു നിൽക്കുകയായിന്നു. ഏറം ഭാഗത്തേക്ക് പോയ കാറാണ് വയോധികയെ ഇടിച്ചത്.അപകടത്തെത്തുടർന്ന് വയോധികയെ ഉടൻ തന്നെ നാട്ടുകാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. ഭർത്താവ് അച്ചുതൻ.മക്കൾ: മനോജ്, മനോഹരൻ. അഞ്ചൽ പൊലീസ് മേൽനടപടിയെടുത്തു.

Advertisement