പിതാവിനെ മർദ്ദിച്ചത് ചോദ്യം ചെയ്ത യുവാവിനെ കുത്തി, പ്രതി അറസ്റ്റിൽ

Advertisement

ഓയൂർ: പിതാവിനെ ക്രൂരമായി മർദ്ദിച്ചത് ചോദ്യം ചെയ്ത യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.

 ഇളമാട് വേങ്ങൂർ ഷീജ മൻസിലിൽ ഷിബു( 43 )വിനെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞഞായറാഴ്ച തേവന്നൂർ ദേവി ക്ഷേത്രത്തിലെ ഉത്സവം കാണാൻ എത്തിയ പ്രതി അതുവഴി വന്ന സുഹൃത്തിന്റെ പിതാവ് കടംവാങ്ങിയ 100 രൂപ തിരികെ നൽകാൻ ആവശ്യപ്പെട്ടു. അതിനെ തുടർന്നുണ്ടായ വാക്ക് തർക്കത്തില്‍ പ്രതി വയോധികനെ മർദ്ദിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ചു.

ഈ സംഭവം അറിഞ്ഞ് പ്രതിയുടെ അടുത്ത സുഹൃത്തും മർദ്ദനത്തിൽ പരിക്കേറ്റ വയോധികന്റെ മകനുമായ ഇളമാട് സ്വദേശി റിനു (35) ഇത് ചോദ്യംചെയ്തു തുടർന്ന് വാക്ക് തർക്കവും ഒടുവിൽ സംഘടനത്തിലും കലാശിക്കുകയുംപ്രതി കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് റിനുവിന്റെ വയറ്റിൽ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റിനുവിനെ ആയൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സർജറിക്ക് വിധേയമാക്കി വെന്റിലേറ്ററിലേക്ക് മാറ്റി. തുടർന്ന് പൂയപ്പള്ളി പോലീസ് ഇൻസ്പെക്ടർ ബിജു.ടി.എസിന്റെ നേതൃത്വത്തിൽ നടത്തി
ബിജു.ടി.എസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസം രാത്രിയോടെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Advertisement