ശാസ്താംകോട്ട ഉല്‍സവം കൊടിയേറി

Advertisement

ശാസ്താംകോട്ട. ധര്‍മ്മശാസ്താക്ഷേത്രത്തിലെ ഉല്‍സവം കൊടിയേറി. രാവിലെ കൊടിമരഘോഷയാത്ര,സദ്യ എന്നിവ നടന്നു. ഉച്ചക്ക് രണ്ടിന് തിരുവാഭരണ ഘോഷയാത്ര വെട്ടിക്കാട്ട് ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണം ഏറ്റുവാങ്ങി.കന്നിമേല്‍ക്കരയുടെ വരവേല്‍പ് ആഞ്ഞിലിമൂട്ടില്‍ നടന്നു. അഞ്ച് മണിക്ക് തൃപ്പാദത്തിലും പിന്നീട് ക്ഷേത്രത്തിലേക്കും താളമേളങ്ങളോടെ തിരുവാഭരണം എത്തിച്ചു. . വൈകിട്ട് 5.30ന് ചൊവ്വല്ലൂര്‍ മോഹനവാര്യര്‍ നയിക്കുന്ന കൊടിയേറ്റ് മേളം നടന്നു. രാത്രി കലാപരിപാടികള്‍ .

Advertisement