ചിത്തിരഫെസ്റ്റ് മാർച്ച്‌ 1,2,3 തീയതികളിൽ നടക്കും

മൈനാഗപ്പള്ളി :നൂറുവർഷം പിന്നിടുന്ന ശ്രീ ചിത്തിരവിലാസം യുപി സ്കൂളിന്റെ വാർഷികാഘോഷം ചിത്തിരഫെസ്റ്റ് 2023 മാർച്ച്‌ 1,2,3 തീയതികളിൽ വിവിധ പരിപാടികളോടുകൂടി നടക്കും. ഫെസ്റ്റിന്റെ ഔപചാരിക ഉത്ഘാടനം ശ്രീ കൊടിക്കുന്നിൽ സുരേഷ്എംപി നിർവഹിക്കും. പുതിയതായി പണികഴിപ്പിച്ച കിച്ചൺ കം സ്റ്റോർറൂമിന്റെ ഉത്ഘാടനം ശ്രീ കോവൂർ കുഞ്ഞുമോൻ എംഎല്‍എ നിർവഹിക്കും.ജില്ലാപഞ്ചായത്ത്‌ അംഗങ്ങൾ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയ ജനപ്രതിനിധികൾ പങ്കെടുക്കും. സിനിമാ താരം ബേബി ദേവനന്ദയാണ് മുഖ്യതിഥി. ഫെസ്റ്റ്മായി ബന്ധപ്പെട്ട് വിളംബരഘോഷയാത്ര, സൗജന്യമെഡിക്കൽ ക്യാമ്പ്, ചരിത്രവിജ്ഞാനപ്രദർശനം, കുട്ടികളുടെ കലാപരിപാടികൾ, ഗാനമേള എന്നിവ സംഘടിപ്പിക്കും.

Advertisement