ശാസ്താംകോട്ട ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര ഉല്‍സവം ഇന്ന് കൊടിയേറും

Advertisement

ശാസ്താംകോട്ട. ധർമ്മ ശാസ്താ ക്ഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സ്വീകരണം നൽകി.തിരുവുത്സവത്തിന് ഇന്ന് തുടക്കം. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ബോർഡംഗങ്ങളായ ജി.സുന്ദരേശൻ, അഡ്വ.എസ്.എസ്. ജീവൻ, റിക്രൂട്ട്മെൻ്റ് അംഗം ബി.വിജയമ്മ, ക്ഷേത്രം മുൻ തന്ത്രി ബ്രഹ്മശ്രി.കേശവര് ഭട്ടതിരി, തന്ത്രിമാരായ ബ്രഹ്മശ്രി.വാസുദേവസോമയാജിപാട്, രമേശ് ഭട്ടതിരി എന്നിവർക്കാണ് സ്വീകരണം നൽകിയത്.

ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്തു.ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് ആർ.രാജേന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ആർ.പങ്കജാക്ഷൻ പിള്ള, അസിസ്റ്റൻ്റ് ദേവസ്വം കമ്മീഷണർ സുധീഷ് കുമാർ, ആർ.ഗീത, എം.വി.ശശികുമാരൻ നായർ, ഷാജി ശർമ്മ, ഗുരുകുലം രാഗേഷ് ,ദിലീപ് ശാസ്താംകോട്ട, സോമനാഥ്.സി എന്നിവർ സംസാരിച്ചു. ക്ഷേത്രത്തിൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന് ഇന്ന് കൊടിയേറും

രാവിലെ കൊടിമരഘോഷയാത്ര,സദ്യ എന്നിവ നടന്നു. ഉച്ചക്ക് രണ്ടിന് തിരുവാഭരണ ഘോഷയാത്ര വെട്ടിക്കാട്ട് ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണം ഏറ്റുവാങ്ങിഅഞ്ച് മണിക്ക് തൃപ്പാദത്തിലും പിന്നീട് ക്ഷേത്രത്തിലേക്കും. വൈകിട്ട് 5.30ന് ചൊവ്വല്ലൂര്‍ മോഹനവാര്യര്‍ നയിക്കുന്ന കൊടിയേറ്റ് മേളം. രാത്രി കലാപരിപാടികള്‍ എന്നിവ നടക്കും.

Advertisement