ഭാരതീയ പൈതൃകത്തെ വികലമാക്കാൻ കമ്മ്യൂണിസ്റ്റ് കുപ്രചരണം ,പി എസ് ഗോപകുമാർ

Advertisement

ശാസ്താംകോട്ട :ഭാരതീയ പൈതൃകത്തെ വികലമാക്കാൻ കാലങ്ങളായി നടന്നുവരുന്ന കമ്മ്യൂണിസ്റ്റ് കുപ്രചരണമാണ് ശാസ്താംകോട്ട ബി ആർ സിയിൽ അരുൺകുമാർ എന്ന നാലാംകിടയെ ഉപയോഗിച്ച് നടപ്പാക്കാൻ ശ്രമിച്ചതെന്ന് എൻ ടി യു സംസ്ഥാന അധ്യക്ഷൻ പി എസ് ഗോപകുമാർ.എൻ ടി യു ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട ബിആർസിക്ക് മുന്നിൽ നടന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എക്കാലവും ദേശവിരുദ്ധ നിലപാട് സ്വീകരിച്ചു പോരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇപ്പോൾ ഭരണഘടനയോട് തോന്നുന്ന ആഭിമുഖ്യം കപടമാണ്.ഇക്കൂട്ടരുടെ യഥാർത്ഥ നിലപാട് എന്തെന്ന് മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ നിന്ന് തന്നെ ബോധ്യമാകും എന്ന് അദ്ദേഹം പറഞ്ഞു.

ശാസ്താംകോട്ട ബി.ആർ.സിക്ക് മുമ്പിൽ നടന്ന പ്രതിഷേധ കൂട്ടായ്മ എൻ.ടി.യു സംസ്ഥാന പ്രസിഡന്റ് പി.എസ്.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡ‌ന്റ് പാറങ്കോട് ബിജു അദ്ധ്യക്ഷനായിരുന്നു. ബി
ജെ പി ജില്ലാ ജന: സെക്രട്ടറി വയയ്ക്കൽ സോമൻ മുഖ്യ പ്രഭാഷണം നടത്തി. എൻ ടി യു സംസ്ഥാന സെ
ക്ര ട്ടറി റ്റി.ജെ ഹരികുമാർ , ഫെറ്റോ ജില്ലാ സെക്രട്ടറി, എ. അനിൽ കുമാർ , ധനലക്ഷ്മി വിരിയറഴികത്ത് , ഡോ. സുശീൽ കുമാർ , എസ്. കെ. ദിലീപ് കുമാർ , എസ് .കെ.ദീപു കുമാർ , അഭിലാഷ് കീഴൂട്ട് ,ഗിരീഷ്
തുടങ്ങിയവർ സംസാരിച്ചു.

Advertisement