ഗ്രാന്മ ഗ്രാമീണ വായനശാല,ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല എൻഎസ്എസ് യൂണിറ്റ് എന്നിവ തേവലക്കര ബഥന്യാ ഭവൻ സന്ദർശിച്ചു

Advertisement

മൈനാഗപ്പള്ളി . ഗ്രാന് മ ഗ്രാമീണ വായനശാല മൈനാഗപ്പളളി,ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല എൻ.എസ്.എസ്.യൂണിറ്റ് എന്നിവരുടെ ആഭിമുഖ്യത്തിൽ തേവലക്കര ബഥന്യാ ഭവൻ സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.അനിൽ എസ്.കല്ലേലിഭാഗം ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ വെങ്കല മെഡൽ നേടിയ വി ശാന്തിനിയെ ചടങ്ങിൽ അനുമോദിച്ചു.അന്തേവാസികൾക്കുള്ള ഉപഹാരങ്ങളും കൈമാറി. ക്യാമ്പസ് ഡയറക്ടർ ഡോ.കെ.പി.വിജയലക്ഷ്മി,ഡോ.കെ.ബി.ശെൽവമണി, ഡോ. താര എസ്.എസ്,വാർഡ് മെമ്പർ രാധിക ഓമനക്കുട്ടൻ, സോമൻ മുത്തേഴം, എസ്.ദേവരാജൻ ,ജോസ് കുന്നേൽ, അനന്തകൃഷണൻ, അഞ്ജന ,അലൻ .പി .മോഹൻദാസ് എന്നിവർ സംസാരിച്ചു. കുട്ടകൾ ഗാനമേളയും സoഘടിപ്പിച്ചു.

Advertisement