കശുവണ്ടി വികസന കോര്‍പ്പറേഷന്റെ ആനുകൂല്യ വിതരണം ഇന്ന്

Advertisement

കൊല്ലം.കശുവണ്ടി വികസന കോര്‍പ്പറേഷന്റെ വിവിധ പദ്ധതി ആനുകൂല്യങ്ങള്‍ ഇന്ന് വിതരണം ചെയ്യും. രാവിലെ ഒന്‍പതിന് കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ് ആഡിറ്റോറിയത്തില്‍ വ്യവസായ മന്ത്രി പി. രാജീവ് ഗ്രാറ്റുവിറ്റി വിതരണം ചെയ്യും. 2022 വര്‍ഷം കഴിഞ്ഞ് വിരമിച്ച തൊഴിലാളികള്‍ക്കാണ് ഗ്രാറ്റിവിറ്റി നല്‍കുന്നത്. മികവ് 2022 പദ്ധതിയുടെ ഭാഗമായി കോര്‍പ്പറേഷനിലെ തൊഴിലാളികളുടെ മക്കളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വ്വഹിക്കും.

തൊഴിലാളികളെ സാക്ഷരപദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ ദിശ പദ്ധതി പ്രകാരം 10-ാം തരം തുല്യതാ പരീക്ഷ പാസായവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വ്വഹിക്കും
കനിവ് 2023 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്യാന്‍സര്‍ രോഗ ബാധിതര്‍ക്ക് ചികിത്സാ സഹായവും ഇ.എസ്.ഐ ആനുകൂല്യം ലഭിക്കാത്ത കശുവണ്ടി തൊളിലാളികള്‍ക്കുള്ള പ്രസവാനൂകൂല്യവും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി വിതരണം ചെയ്യും. എം. മുകേഷ് എം.എല്‍.എ അധ്യക്ഷനാകും. കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ് മുഖ്യാതിഥിയാകും.
ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, കാപെക്‌സ് ചെയര്‍മാന്‍ എം. ശിവശങ്കരപിള്ള, കടപ്പാക്കട ഡിവിഷന്‍ കൗണ്‍സിലര്‍ കൃപാ വിനോദ്, ഭരണസമിതി അംഗങ്ങള്‍ കശുവണ്ടി തൊഴിലാളി കൗണ്‍സില്‍ ഭാരവാഹികള്‍, ട്രേഡ് യൂണിയന്‍ പ്രതിനിധകള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Advertisement