വധശ്രമക്കേസിലെ പ്രതികളായ സിനിമാപറമ്പ് സ്വദേശികളെ
വെറുതേവിട്ടു

ശാസ്താംകോട്ട : പനപ്പെട്ടി സ്വദേശിയെ സിനിമാപറമ്പ് പള്ളിക്ക് സമീപം വച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ പ്രതികളെ കുറ്റക്കാരല്ലന്ന് കണ്ട് കരുനാഗപ്പള്ളി അഡീഷണൽ സെഷൻ കോടതി വെറുതേവിട്ടു.
ശാസ്താംകോട്ട പനപ്പെട്ടി സിനിമാപറമ്പ് ജംഗ്ഷന് സമീപം ഷെഫീന മൻസിലിൽ കബീർ, ഷെഫീഖ് എന്നിവരെയാണ് വെറുതേ വിട്ടത്.2016 ജനുവരി 31നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ എ.നൗഷാദ്, എം.ഷാനവാസ് കണ്ടനാട്, കെ.സൈഫുദ്ദീൻ എന്നിവർ കോടതിയിൽ ഹാജരായി.

Advertisement