കൊല്ലം പ്രാദേശിക ജാലകം

Advertisement

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ വികസന സെമിനാർ

മൈനാഗപ്പള്ളി. ഗ്രാമപഞ്ചായത്തിലെ പതിനാലാം പഞ്ചവത്സര പദ്ധതിയിലെ വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വികസന സെമിനാർ മൈനാഗപ്പള്ളി എൻ .ആർ കൺവെൻഷൻ സെന്ററിൽ വച്ച് നടന്നു ,പ്രസ്തുത ചടങ്ങിന്റെ ഉദ്‌ഘാടനം ബഹു കുന്നത്തൂർ എം .എൽ .എ കോവൂർ കുഞ്ഞുമോൻ നിർവഹിച്ചു.

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത് പ്രസിഡന്റ് പി .എം സെയ്ദ് അധ്യക്ഷത നിർവഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് ബി .സേതുലക്ഷ്മി സ്വാഗതം ആശംസിച്ചു .ടി സെമിനാറിന്റെ ഭാഗമായുള്ള മുഖ്യപ്രഭാഷണം ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ അൻസാർ ഷാഫി നടത്തുകയുണ്ടായി .ടി ചടങ്ങിന് ആശംസകൾ നേർന്നുകൊണ്ട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ അനിൽ എസ് കല്ലേലിഭാഗം , മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മൈമുന നജീബ് , . ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഷാജി ചിറക്കുമേൽ ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബസിജു ,ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ ആയ രാജി രാമചന്ദ്രൻ ,ശശികല , മൈനാഗപ്പള്ളി ഗ്രാമപഞ്ചായത് അംഗങ്ങളായ ലാലി ബാബു , ബിന്ദു മോഹൻ , ആർ .ബിജുകുമാർ , സജിമോൻ .ആർ , ജലജ രാജേന്ദ്രൻ സംസാരിക്കുകയുണ്ടായി .തുടർന്നു നടന്ന പദ്ധതി നിർദേശം അവതരിപ്പിക്കൽ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.പി ദിനേശ് നടത്തുകയുണ്ടായി.ഇതിനെ തുടർന്നു ഗ്രൂപ്പ് തല ചർച്ച നടക്കുകയുണ്ടായി.ടി ചർച്ചക്ക് ഗ്രാമപ്പഞ്ചായത്ത പ്രസിഡന്റ് പി.എം സെയ്ദ് മറുപടി പറഞ്ഞു. വികസന സെമിനാറിന് സെക്രട്ടറി ഷാനവാസ് .ഇ നന്ദി രേഖപ്പെടുത്തി.

 വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും പരിശോധന നടത്തി.

കൊല്ലം : നഗരത്തിൽ പൊതു വിപണിയിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് , റവന്യൂ, ലീഗൽ മെട്രോളജി, ഭക്ഷ്യ സുരക്ഷ, ഹെൽത്ത്‌, വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തി.  

റെയിൽവെ സ്റ്റേഷൻ, കൻ്റോൺമെൻ്റ്,   ചിന്നക്കട എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.

വിലവിവരം പ്രദർശിപ്പിക്കാത്ത പച്ചക്കറി കടകൾ, ഹോട്ടലുകൾ, ബേക്കേറി കൾ, പലചരക്കു കടകൾ  എന്നിവക്ക് എതിരെ നടപടികൾ സ്വീകരിക്കുന്ന അതിനായി ജില്ലാ കളക്ടർ ക്കു റിപ്പോർട്ട്‌ നൽകുന്നതാണ്. കൂടാതെ വൃത്തി ഹീന മായ ഹോട്ടലുകക്ക് ഭക്ഷ്യ സുരക്ഷ വകുപ്പ് നോട്ടീസ് നൽകുന്നതും, ത്രാസുകൾ പതിക്കാത്ത സ്ഥാപനങ്ങൾക്ക് ആയതു പതിപ്പിക്കുന്നതിനു കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്.പരിശോധന യിൽ കൊല്ലം താലൂക് സപ്ലൈ ഓഫീസർ ഗോപകുമാർ നേതൃത്വം നൽകി. ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ മുരളി, ഭക്ഷ്യ സുരക്ഷ ഓഫീസർ ഷീന, ഡെപ്യൂട്ടി തഹസീൽദാർ രാജു കുറുപ്പ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രമോദ്, റേഷനിങ് ഇൻസ്‌പെക്ടർ മാരായ ഉല്ലാസ്, പ്രശാന്ത്, രജനി, രാജി, സിന്ധു എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടുരുമെന്ന് താലൂക് സപ്ലൈ ഓഫീസർ അറിയിച്ചു.

കണ്ണനല്ലൂര്‍ – മൈലക്കാട് റോഡില്‍ ഗതാഗതനിയന്ത്രണം

കൊട്ടിയം: കണ്ണനല്ലൂര്‍_ മൈലക്കാട് റോഡില്‍ ടാറിംഗ് ജോലികള്‍ക്കായി വ്യാഴാഴ്ച മുതല്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. കണ്ണനല്ലൂര്‍_ മൈലക്കാട് ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ കൊട്ടിയംവഴി യാത്രചെയ്യണമെന്ന് പൊതുമരാമത്ത് അസി.എഞ്ചിനിയര്‍ അറിയിച്ചു.

അവാർഡ് ദാനം നടത്തി


ശാസ്താംകോട്ട. കെഎസ്എം ഡിബികോളജില്‍ 2022 ൽ എം കോം ന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുമാരി നവ്യ നെൽസന് 1988-91ബികോം ബാച്ച് ന്റെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഹെല്‍പിംങ് ഹാന്‍ഡ്സ് ആഭിമുഖ്യത്തിൽ നൽകുന്ന മൊമൻ്റോയും ക്യാഷ് അവാർഡും സമ്മാനിച്ചു. സമ്മേളനം പ്രിൻസിപ്പൽ ഡോ.കെസി പ്രകാശ് ഉദ്ഘാടനം ചെയ്തു.എച്ച്ഒഡി. ഡോ. രേണുശ്രീ അദ്ധ്യക്ഷത വഹിച്ചു.

അവാർഡ് ദാന ചടങ്ങ് ശാസ്താംകോട്ട KSMDBC പ്രിൻസിപ്പാൾ പ്രൊഫ.(Dr). പ്രകാശ് കെ.സി.ഉദ്ഘാടനം ചെയ്യുന്നു.

ഹെൽപ്പിംഗ് ഹാൻഡ്സ് സെക്രട്ടറി ശ്രീ. ജി.രാധാകൃഷ്ണൻ നായർ മൊമന്റോയും ഹെൽപ്പിംഗ് ഉപദേശക സമിതി അധ്യക്ഷൻ ശ്രീ ബി. ഗോപകുമാർ ക്യാഷ് അവാർഡും നവ്യ നെൽസന് നൽകി അനുമോദിക്കുകയും ചെയ്തു. തുടർന്ന് ഹെൽപ്പിംഗ് ഹാൻഡ്സ് വൈസ് പ്രസിഡണ്ട് ജയപ്രകാശ്,ട്രഷറർ ഉണ്ണികൃഷ്ണൻ, ഭരണസമിതി അംഗങ്ങളായ .സദാനന്ദൻ, വസന്ത എന്നിവർ ആശംസകളർപ്പിക്കുകയും ചെയ്തു.ചടങ്ങിന് ഡോ.സാനു സ്വാഗതവും അനുശ്രീ നന്ദിയും രേഖപ്പെടുത്തി.

ശിവപാര്‍വ്വതീക്ഷേത്രത്തില്‍ സപ്താഹവും പ്രതിഷ്ഠാവാര്‍ഷികവും
കിഴക്കേ കല്ലട: തെക്കേമുറി ഉടയന്‍കാവ് ശിവപാര്‍വ്വതീക്ഷേത്രത്തില്‍ ഭാഗവത സപ്താഹവും പ്രതിഷ്ഠാവാര്‍ഷികവും 23 മുതല്‍ മാര്‍ച്ച് നാലുവരെ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രം തന്ത്രി വള്ളിക്കുന്നം സൂര്യമംഗലത്ത് ടി.കെ.മഹാരാജന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വംവഹിക്കും. 23-ന് വൈകിട്ട് 6.30-ന് യജ്ഞദീപ പ്രകാശനം, ഏഴിന് യജ്ഞാചാര്യന്‍ രാമപുരം ഉണ്ണികൃഷ്ണന്‍ ഭാഗവതമാഹാത്മ്യപ്രഭാഷണം നടത്തും. 24-ന് ഒന്‍പതിന് വരാഹാവതാരം25-ന് ഒന്‍പതിന് നരസിംഹാവതാരം. 26-ന് ഒന്‍പതിന് ശ്രീകൃഷ്ണാവതാരം, 10-ന് ഉണ്ണിയൂട്ട്. 27-ന് 10-ന് ഗോവിന്ദപട്ടാഭിഷേകം, ഗോപൂജ, വൈകിട്ട് അഞ്ചിന് വിദ്യാഗോപാലമന്ത്രാര്‍ച്ചന. 28-ന് 11-ന് രുഗ്മിണീസ്വയംവരം, ഉച്ചയ്ക്ക് ഒന്നിന് സ്വയംവരസദ്യ, വൈകിട്ട് 5.30-ന് സര്‍വ്വൈശ്വര്യപൂജ. മാര്‍ച്ച് ഒന്നിന് 10-ന് കുചേലഗതി. രണ്ടിന് വൈകിട്ട് മൂന്നിന് അഭവൃഥസ്‌നാന ഘോഷയാത്ര. മൂന്നിന് രാവിലെ ഏഴിന് പൊങ്കാല, ഭക്തിഗാനസുധ, വൈകിട്ട് ഏഴിന് കഥാപ്രസംഗം. സമാപനദിനമായ നാലിന് രാവിലെ ഒന്‍പതിന് പ്രതിഷ്ഠാവാര്‍ഷിക കലശം, 11.30-ന് നൂറുംപാലും, വൈകിട്ട് 3.30-ന് ഘോഷയാത്ര, കെട്ടുകാഴ്ചകള്‍, രാത്രി 8.15-ന് ഗാനമേള. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികളായ അഡ്വ.പി.രവീന്ദ്രന്‍, പ്രസന്നന്‍ എന്നിവര്‍ അറിയിച്ചു.

ജലവിതരണം രണ്ട് ദിവസം കൂടുമ്പോൾ 

കുന്നത്തൂർ: രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ശൂരനാട് വടക്ക് പഞ്ചായത്തിൽ എച്ച്.എസ് ജംഗ്ഷൻ ജലസംഭരണിയിൽ നിന്നു രണ്ടു ഭാഗത്തേക്കും തുടർച്ചയായി രണ്ട് ദിവസം വച്ച് ജല വിതരണം ക്രമീകരിച്ചിരിക്കുകയാണ്. അതിനാൽ ഒന്നിടവിട്ട ദിവസങ്ങളിൽ ലഭിച്ചുകൊണ്ടിരുന്ന പ്രദേശങ്ങളിൽ ഇനി മുതൽ രണ്ടു ദിവസം കൂടുമ്പോൾ മാത്രമേ ജലം ലഭിക്കുകയുള്ളൂ എന്ന് ശാസ്താംകോട്ട അസി. എക്സി. എൻജിനിയർ അറിയിച്ചു.

ശ്രീകല എസ് ന് യാത്രയയപ്പ് നൽകി.

കൊട്ടാരക്കര:പൂവറ്റൂർ ഡിവിഎൻഎസ്എസ് എച്ച്എസ്എസിൽ 32 വർഷത്തെ സേവനത്തിനുശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ശ്രീകല എസ് ന് യാത്രയയപ്പ് നൽകി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ജി സോമശേഖരൻ നായർ ഹെഡ്മിസ്ട്രസ്നെ ആദരിച്ചു. ചടങ്ങിൽ വിവിധ  സംരംഭങ്ങളിൽ  മികവ്  തെളിയിച്ച   ഗോവിന്ദ് ആർ,  അനന്യ  ജെ, അപർണ രാജീവ്‌,  ദേവദത്തൻ എ,  അഞ്ജന എസ്, പ്രണവ് എസ് പ്രകാശ്,   ഗൗരി സുരേഷ് എന്നീ വിദ്യാർത്ഥികളെ അനുമോദിച്ചു.

ചടങ്ങിൽ പി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഭരണസമിതി സെക്രട്ടറി ജി രാധാകൃഷ്ണൻ നായർ സ്വാഗതം പറഞ്ഞു. ശിവപ്രസാദ് എൻ കൃഷ്ണകുമാർ എൻ ബാലകൃഷ്ണപിള്ള പി പ്രവീൺ ചന്ദ്രമോഹനൻ നായർ വിഷ്ണുദാസ് പ്രിയ കുമാരി കലാദേവി പ്രീത എ ദീപചന്ദ്രൻ ആർ രതീഷ് എന്നിവർ പങ്കെടുത്തു.

പട്ടത്താനം ഗവ എസ് എൻ ഡി പി യു പി സ്കൂളിൽ സുരക്ഷയ്ക്കായ് ഒരു കരുതൽ

കൊല്ലം.പൊതുവിദ്യാഭ്യാസ വകുപ്പ് സർവ്വശിക്ഷ കേരളയുടെ പഠന പരിപോഷണ പരിപാടി (ELA )യുടെയും സ്കൂൾ സുരക്ഷാ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പട്ടത്താനം ഗവ എസ് എൻ ഡി പി യു പി സ്കൂളിൽ പ്രഥമശുശ്രൂഷ പഠനക്ലാസും മോക്ക് ഡ്രില്ലും സംഘടിപ്പിച്ചു.കടപ്പാക്കട ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നൗഷാദ് എസ്,വിവേക്.ബി. ആർ എന്നിവർ ഓരോ അപകടത്തിനും നൽകേണ്ട പ്രഥമ ശുശ്രൂഷകളെക്കുറിച്ചും 

 ഫസ്റ്റ് എയ്ഡ് ബോക്സ് ക്രമീകരണവും വിശദീകരിച്ചു.ഫയർ എക്സ്റ്റിഗുഷർ ഉപയോഗിക്കുന്ന വിധം, പ്രഥമ ശുശ്രൂഷകൾ എന്നിവ മോക്ക് ഡ്രില്ലിലൂടെ അവതരിപ്പിച്ചു. തുടർന്ന് നാലാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ ഫസ്റ്റ് എയ്ഡ് ബോക്സിന്റെ വിതരണവും നടത്തുകയുണ്ടായി.

സ്കൂൾ ഹെഡ്മാസ്റ്റർ വി. വിജയകുമാർ സ്വാഗതവും എസ് ആർ ജി കൺവീനർ ബീന സി വൈ നന്ദിയും രേഖപ്പെടുത്തി.

Advertisement