ശാസ്താംകോട്ട ഡിവൈഎസ്പി ഓഫീസ് പഴയ കോടതി മുക്കിലെ കെട്ടിടത്തിൽ

:ശാസ്താംകോട്ട സബ് ഡിവിഷൻ ഓഫീസ് വാടക കെട്ടിടത്തിലേക്ക് മാറ്റിയതിന്റെ ഉദ്ഘാടനം കൊല്ലം റൂറൽ പോലീസ് മേധാവി എം.എൽ സുനിൽ നിർവഹിക്കുന്നു

ശാസ്താംകോട്ട : ശാസ്താംകോട്ട സബ് ഡിവിഷൻ ഓഫീസ് വാടക കെട്ടിടത്തിലേക്ക് മാറി. ശാസ്താംകോട്ട പോലീസ് സ്റ്റേഷന് മുകളിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് പഴയ കോടതി ജംഗ്ഷനിലുള്ള വാടക കെട്ടിടത്തിലേക്കാണ് മാറിയത്.താഴത്തെ നിലയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.ഓഫീസ് മാറ്റത്തിന്റെ ഉദ്ഘാടനം കൊല്ലം റൂറൽ പോലീസ് മേധാവി
എം.എൽ സുനിൽ നിർവഹിച്ചു.കൊല്ലം റൂറൽ അഡിഷണൽ പോലീസ് സൂപ്രണ്ട് സന്തോഷ്‌കുമാർ.ജെ,ശാസ്താംകോട്ട
ഡിവൈഎസ്പി എസ്.ഷെറീഫ്, ഡിസിആർബി ഡിവൈഎസ്പി റെജി എബ്രഹാം,റൈറ്റെർ സുജിത് എന്നിവർ പങ്കെടുത്തു.2021 ഫെബ്രുവരി 18നാണ് ശാസ്താംകോട്ടയിൽ ഡിവൈഎസ്പിഓഫീസ് പ്രവർത്തനം ആരംഭിച്ചത്.കുണ്ടറ,ഈസ്റ്റ്‌ കല്ലട, ശാസ്താംകോട്ട,ശൂരനാട്,പുത്തൂർ എന്നീ അഞ്ച് പോലീസ് സ്റ്റേഷനുകളാണ് ശാസ്താംകോട്ട സബ്ഡിവിഷൻ പരിധിയിലുള്ളത്.

Advertisement