നെടുവത്തൂർ  പഞ്ചായത്ത്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ബിജെപിയെ വെട്ടാന്‍ കോണ്‍ഗ്രസും ഇടതും ഒന്നിച്ചു

Advertisement

കൊട്ടാരക്കര.   നെടുവത്തൂർ  പഞ്ചായത്ത്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് വോട്ടിൽ കോൺഗ്രസിലെ  വി കെ ജ്യോതി പ്രസിഡന്റായി.  പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിന് മുന്നേ തന്നെ യൂ ഡി എഫ്  പാര്‍ലമെന്ററി  നേതാവായ   വി കെ ജ്യോതിക്കു സിപിഎം സിപിഐ കക്ഷികൾ  പരസ്യ പിന്തുണ പ്രഖ്യാപിക്കുകയും വോട്ട് ചെയ്യുകയും  ചെയ്തതോടെയാണ്  വി കെ ജ്യോതി പ്രസിഡണ്ടായത്.  പ്രസിഡന്റ്‌ സ്ഥാനത്തേക്ക് ബിജെപി പാർലമെന്റി നേതാവായ  സന്തോഷ്‌ ശ്രീസായി , യു ഡി എഫ് പാർലമെൻറി   നേതാവ്  വി കെ ജ്യോതി എന്നിവരാണ്  മത്സര  രംഗത്തുണ്ടായിരുന്നത്. തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിലെ രണ്ടു അംഗങ്ങൾ  വിട്ടു നിന്നു. വി കെ ജ്യോതിക്കു 8 വോട്ടും, സന്തോഷിനു  7 വോട്ടും ലഭിച്ചു

Advertisement