ഓയൂര്‍ മുട്ട കയറ്റിവന്ന വാഹനം ടിപ്പർ ഇടിച്ച് തകർത്തു

ഓയൂര്‍.മുട്ട കയറ്റിവന്ന വാഹനം ടിപ്പർ ഇടിച്ച് തകർത്തു. ഓയൂരിൽ തിങ്കളാഴ്ച രാവിലെ 8.15നായിരുന്നു സംഭവം. ഓയൂരിൽ നിന്നും മുട്ട കയറ്റി വന്ന പിക്കപ്പ്പൂയപ്പള്ളി നാൽക്കവല ജംഗ്ഷനിൽ റോഡ് സൈഡിൽ നിർത്തി കടയിൽ മുട്ട ഇറക്കുന്നതിനിടയിൽ പൂയപ്പള്ളി ഭാഗത്ത് നിന്നും പാറ കയറ്റി മീയ്യണ്ണൂർ ഭാഗത്തേ ക്ക് പോവുകയായിരുന്ന ടിപ്പർ ലോറി ഇടിച്ച് നിരക്കിക്കൊണ്ട് പോവുകയായിരുന്നു. ഇടിയിൽ ആയിരക്കണക്കിന് മുട്ടകൾ പൊട്ടിനശിച്ചു. പിക്കപ് ഡ്രൈവർ മുട്ട ഇറക്കുന്നതിനായി കടയിലേക്ക് പോയതിനാൽ ആളപായം ഉണ്ടായില്ല.

Advertisement