എൻഎസ്എസ് കുന്നത്തൂർ താലൂക്ക് യൂണിയനിൽ സ്വയംതൊഴിൽ സംരംഭകർക്കായി 1.91 കോടി രൂപ വിതരണം ചെയ്തു

Advertisement

കുന്നത്തൂർ : എൻഎസ്എസ്. കുന്നത്തൂർ താലൂക്ക് യൂണിയനിൽ സ്വയംതൊഴിൽ സംരംഭകർക്കായി 1.91 കോടി രൂപ വിതരണം ചെയ്തു. ഇതിൽ 57.47 ലക്ഷം രൂപ സംരംഭകർക്ക് സബ്സിഡിയായി ലഭിക്കും. കരയോഗതലങ്ങളിൽ പ്രവർത്തിക്കുന്ന ജെഎൽജി ഗ്രൂപ്പുകൾക്കാണ് മുന്നാക്ക വികസന കോർപ്പറേഷന്റെ സഹകരണത്തോടെ ധനലക്ഷ്മി ബാങ്ക് വഴി വായ്പ്പയായി തുക ലഭ്യമാക്കിയത്.

പശു, ആട്, കോഴി എന്നിവ വളർത്തുന്ന യൂണിറ്റുകൾ തുടങ്ങുന്നതിന് 168 ജെ.എൽ.ജി.കളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ആദ്യഘട്ടമായി 68 ഗ്രൂപ്പുകളിലെ 280 ഗുണഭോക്താക്കൾ ക്കാണ് തുക ലഭിച്ചത്. ശാസ്താംകോട്ടയിലെ യൂണിയൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.ആർ.ശിവസുതൻ പിള്ള വിതരണോദ്ഘാടനം നിർവഹിച്ചു

Advertisement