മൺട്രോത്തുരുത്തിൽ ഉല്ലാസ ജല യാത്രയ്ക്ക് വന്ന യുവാവ്  കുഴഞ്ഞുവീണു മരിച്ചു

Advertisement

ശാസ്താംകോട്ട:മൺട്രോത്തുരുത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ എസ് വളവിൽ ഉല്ലാസ ജല യാത്രയ്ക്ക് വന്ന യുവാവ്  കുഴഞ്ഞുവീണു മരിച്ചു.കൊട്ടാരക്കര ചക്കുവരക്കൽ സ്വദേശിയായ അശ്വിൻ (21 )ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.എസ് വളവിൽ നിന്ന് കൂട്ടുകാരായ അഞ്ച് അംഗ സംഘത്തോടൊപ്പം വള്ളത്തിൽ ഉല്ലാസ യാത്ര ചെയ്യുന്നതിനിടെ തുരുത്തിന്റെ ഒരു ഭാഗത്തുള്ള ആഴം കുറഞ്ഞ സ്ഥലത്ത് ഫോട്ടോ എടുക്കാൻ വള്ളം ഒതുക്കി സംഘം ഇറങ്ങി.

തുടർന്ന് ഫോട്ടോ എടുക്കാൻ സംഘം പല ഭാഗത്തേക്ക് പേയി. ഇതിനിടെയാണ് അശ്വിൻ കുഴഞ്ഞു വീണത്.തുടക്കത്തിൽ സുഹൃത്തുക്കളുടെ ശ്രദ്ധയിൽപ്പെട്ടില്ലെങ്കിലും .തുടർന്ന് നടത്തി അന്വേഷണത്തിലാണ് അവശ നിലയിൽ തടാക തീരത്ത് അശ്വിനെ കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല കിഴക്കേ കല്ലട പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Advertisement