ബൈക്കിടിച്ച് കാൽനടയാത്രികൻ മരിച്ചു

ഓയൂർ: അമ്പലംകുന്നിൽബൈക്കിടിച്ച് കാൽ നടയാത്രികൻ മരിച്ചു. അമ്പലംകുന്ന് തെറ്റിക്കാട് ചരുവിള പുത്തൻ വീട്ടിൽ അശോകൻ ( 55 ) ആണ് മരിച്ചത്. ശനി രാത്രി 11 ന് മാവേലി മുക്കിലായിരുന്നു അപകടം. വെളിയം അഞ്ച് മൂർത്തി ക്ഷേത്രത്തിൽ ഉത്സവത്തിന് പോയി മടങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിൽ മാവേലി മുക്കിൽ വച്ച് പിന്നിൽ വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വെളിയം സ്വദേശി പ്രവീൺ ഓടിച്ചിരുന്ന ബൈക്കാണ് അശോകനെ ഇടിച്ചത്. പൂയപ്പള്ളി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Advertisement