പതിമൂന്നുകാരനോട് ലൈംഗികാതിക്രമം; വയോധികന്‍ അറസ്റ്റില്‍

Advertisement

കൊല്ലം.പതിമുന്ന് വയസ്സ് പ്രായമുള്ള ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ വയോധികന്‍ പോലീസ് പിടിയിലായി. കുരീപ്പുഴ സെമിനാ മന്‍സിലില്‍ അബൂബക്കര്‍(72) ആണ് വെസ്റ്റ് പോലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ പ്രതിയുടെ വീട്ടില്‍ എത്തിയ കുട്ടിയെ പരിചയം മുതലെടുത്ത്, ഇയാള്‍ ലൈംഗികമായി ഉപദ്രവിക്കുകയും വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യ്തിരുന്നു. പിന്നീടും ഇയാള്‍ സമാനമായ രീതിയില്‍ കുട്ടിയെ ഉപദ്രവിക്കാനുള്ള ശ്രമം നടത്തിയപ്പോഴാണ് കുട്ടി വിവരം വീട്ടില്‍ അറിയിച്ചത്. തുടര്‍ന്ന് മാതാപിതാക്കളുടെ നിര്‍ദ്ദേശാനുസരണം കുട്ടി വെസ്റ്റ് പോലീസില്‍ മോഴി നല്‍കുകയായിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ വെസ്റ്റ് പോലീസ് ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യ്ത് നടത്തിയ അന്വേഷണത്തിലാണ് ഒളിവില്‍ കഴിഞ്ഞ് വന്ന പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാനായത്. വെസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ ഷഫീക്കിന്‍റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ അനീഷ്, എസ്സിപിഓ സിജു സിപിഓ ഷമീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്യ്തു.

Advertisement