കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കേരള പദയാത്രയുടെ ജില്ലാ വിളംബര ജാഥ പര്യടനം തുടങ്ങി, ശാസ്താംകോട്ടയിൽ ആർ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു

Advertisement

ശാസ്താംകോട്ട : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിവരുന്ന കേരള പദയാത്ര യോടനുബന്ധിച്ചുള്ള വിളംബര ജാഥയുടെ ജില്ലാതല ഉദ്ഘാടനം ആഞ്ഞിലിമൂട്ടിൽ നടന്നു. മേഖലാ പ്രസിഡന്റ് ആർ വിജയൻ പിള്ള അധ്യക്ഷത വഹിച്ചു. വിളംബര ജാഥയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും മാധ്യമപ്രവർത്തകൻ ആർ ഹരിപ്രസാദ് നിർവഹിച്ചു. ശാസ്ത്രീയ വിദ്യാഭ്യാസം സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിന് ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തുന്ന പ്രവർത്തനങ്ങൾ എല്ലാ വിഭാഗം ജനങ്ങളും ഏറ്റെടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആൾദൈവങ്ങളും, നരബലിയും, അന്ധവിശ്വാസങ്ങളും, പുരോഗമന കേരളത്തെ പുറകോട്ട് നയിക്കുന്നു, ഇതിനെതിരായി പരിഷത്തിനൊപ്പം ചേർന്ന് ശാസ്ത്രീയമായ അറിവുകൾ ജനങ്ങൾക്ക് നൽകണം. ജില്ലാ സെക്രട്ടറി കെ പ്രസാദ്, ജില്ലാ കൺവീനർ ബി വേണു, മേഖല സെക്രട്ടറി ആർ ബിന്ദുകല , മേഖല പ്രസിഡന്റ് അനീഷ് രാജ് എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റിയംഗം ദിലീപ് കുമാർ ക്യാപ്റ്റനായ ജാഥയ്ക്ക് വിവിധ യൂണിറ്റുകൾ സ്വീകരണം നൽകി. ശാസ്ത്ര ചിന്ത ഉണർത്തുന്ന കലാപരിപാടികൾ ജാഥയുടെ ഭാഗമായി അവതരിപ്പിക്കുന്നുണ്ട്.തുടർന്ന് ശൂരനാട് ഹൈസ്കൂൾ ജംഗ്ഷനിൽ ജാഥയ്ക്ക് സ്വീകരണം നൽകി.

Advertisement