കരുനാഗപ്പള്ളി ടൗണില്‍ വീണ്ടും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

Advertisement

കരുനാഗപ്പള്ളി. ടൗണില്‍ വീണ്ടും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.ലക്ഷക്കണക്കിന് വിലവരുന്ന ‘ഒരു ലക്ഷത്തോളം വ പാക്കറ്റുകളാണ് പോലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രിയിലെ വാഹന പരിശോധനക്കിടയിലാണ്നിരോധിത പുകയില ഉൽപ്നം പിടികൂടിയത്.’ ചകിരിചോറിനുള്ളിലാണ് പാക്കറ്റുകൾ ഒളിപ്പിച്ച് വെച്ചത്.കരുനാഗപ്പള്ളിഎസിപി ക്ക് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന ” നിർത്താതെ പോയ വാഹനം പോലീസ് പിന്തുടരുന്നതിനിടയിൽ വാഹനം നിർത്തി ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു.

മൂവാറ്റുപുഴ സ്വദേശിയുടെതാണ് വാഹനം എന്ന് തിരിച്ചറിഞ്ഞതിനാൽ ഈ വഴിക്ക് അന്വേഷണം നടത്തുകയാണ് ‘ സമീപകാലത്തും ഒരു കോടിയോളം വിലവരുന്ന അനധികൃത പുകയില ഉൽപ്പന്നംകരനാഗപ്പള്ളി പോലീസ് പിടികൂടിയിരുന്നു.

Advertisement