പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിൽ പള്ളിപ്പാന 24 മുതൽ

കുന്നത്തൂർ: 12 വർഷം കൂടുമ്പോൾ മാത്രം നടത്തി വരാറുള്ള പള്ളിപ്പാന എന്ന മഹാകർമ്മത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ്

ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രം എന്നറിയപ്പെടുന്ന പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം. ഈ മാസം 24 മുതൽ മാർച്ച് 7 വരെയാണ് പള്ളിപ്പാന മഹാകർമ്മം നടക്കുന്നത്.

ദ്രാവിഡ സംസ്ക്കാരം തലമുറകളായി പരിപാലിക്കുന്ന പെരുവിരുത്തി മലനടയിലെ ആരാധനാമൂർത്തിക്കുണ്ടാകുന്ന ചൈതന്യക്ഷയമകറ്റി, ദേശത്തിനും ഭക്തർക്കും സർവൈശ്വര്യങ്ങളും സിദ്ധിക്കുന്നതിനായി ശൈവ ശക്തിയുടെ ശ്രേഷ്ഠ ഭാവങ്ങളോടെ നടത്തപ്പെടുന്ന പുണ്യകർമ്മമാണ് പള്ളിപ്പാന. ക്ഷേത്ര പരിധിയിലെ ഏഴു കരകളുടെയും പരിപൂർണ പങ്കാളിത്തത്തോടെ മലനട ദേവസ്വം ഭരണസമിതിയുടെ നേതൃത്വത്തിൽ 12 ദിവസങ്ങളിലായി 18 കർമ്മങ്ങളാണ് പ്രധാനമായും നടത്തപ്പെടുന്നത്.  ഭദ്രദീപ പ്രതിഷ്ഠ, പാനയടി, കാപ്പു കെട്ട് ചടങ്ങുകൾക്ക് പുറമേ പറയോത്ത്, മുറോത്ത്, ഇടുപണ ബലി,പീഠബലി,അടവീശ്വരപൂജ, നിണബലി,

വേതാള പൂജ, കിടങ്ങ് ബലി, പഞ്ചഭൂത ബലി, തട്ടു ബലി (മറുക്ബലി) കുഴിബലിക്കുട, ദിക്കു ബലി, പട്ടടബലി,സർപ്പബലി,ആഴിബ ലി,കൂമ്പ്ബലി(കൈലാസ

കൂമ്പ്ബലി(കൈലാസപൂജ ), നവ ബലി,അഷ്ടൈശ്വര്യപൂജ എന്നീ കർമ്മങ്ങൾ 12 ദിവസങ്ങളായി നടക്കും. കൂടാതെ പരമ്പരാഗത കലാരൂപങ്ങളായ കൂട്ടിയാട്ടം, പാഠകം, കാക്കാരിശ്ശി നാടകം,പറയൻ തുള്ളൽ, കുച്ചുപ്പുടി, പടയണി, ഓട്ടൻ തുള്ളൽ, തെയ്യം, വേലകളി, കരിങ്കാളി ഫോക്ക് മെഗാഷോ,ചാക്യാർകൂത്ത്, വിൽപ്പാട്ട്,കുത്തിയോട്ട പാട്ടും ചുവടും എന്നിവയും നടക്കും. കൂടാതെ കലവറ ഒഴിയാതെ 12 ദിവസവും അന്നദാനവും ഉണ്ടാകും.

ഉദ്ഘാടന ദിവസമായ 24 ന് രാവിലെ 12.05 ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഭദ്രദീപ പ്രതിഷ്ഠ നടത്തും.മന്ത്രികെ.രാജൻ മുഖ്യപ്രഭാഷണം നടത്തും.

 24 മുതൽ നടക്കുന്ന ഈ മഹത് കർമ്മത്തിൽ എല്ലാ ഭക്തജനങ്ങളും പങ്കാളികളാകണമെന്ന് മലനട ദേവസ്വം പ്രസിഡന്റ് അജീഷ് നാട്ടുവയൽ,സെക്രട്ടറി അഖിൽ സിദ്ധാർത്ഥൻ, ഖജാൻജി  നമ്പൂരേത്ത് തുളസീധരൻ പിള്ള,വൈസ്പ്രസിഡന്റ് ഇടയ്ക്കാട് രതീഷ്, പള്ളിപ്പാന ചെയർമാൻ പി.എസ്.ഗോപകുമാർ, കൺവീനർ ശ്രീനിലയം സുരേഷ് എന്നിവർ അറിയിച്ചു.

Advertisement