ഹോട്ടലില്‍ മോഷണം നടത്തിയ ജീവനക്കാരന്‍ പിടിയില്‍

Advertisement

കൊല്ലം. ജോലിക്ക് നിന്ന ഹോട്ടലില്‍ മോഷണം നടത്തിയ ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പോലീസ് പിടിയില്‍. തൃക്കരുവ പള്ളിക്കിഴക്കതില്‍ ഷംനാദ്(37) ആണ് അഞ്ചാലൂംമൂട് പോലീസിന്റെ പിടിയിലായത്.

ചെമ്മക്കാട് വായനശാല മുക്കിലുള്ള ഹോട്ടലില്‍ നിന്നാണ് ഇയാള്‍ മോഷണം നടത്തിയത്. ഹോട്ടല്‍ ഉടമയുടെ വിശ്വസ്തനായിരുന്ന ഷംനാദിനെ കടയില്‍ തന്നെ താമസിക്കാന്‍ അനുവദിച്ചിരുന്നു. ഹോട്ടലിലെ മേശയില്‍ പണം സൂക്ഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ പ്രതി 31.01.2023 ന് രാത്രിയില്‍ കടയില്‍ സൂക്ഷിച്ചിരുന്ന 48000 രുപയും മൊബൈല്‍ ഫോണും മോഷ്ടിച്ചുകൊണ്ട് ഒളിവില്‍ പോവുകയായിരുന്നു.

കടയുടമ അഞ്ചാലൂംമൂട് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളുടെ ഒളിത്താവളം കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. അഞ്ചാലൂംമൂട് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ധര്‍മ്മജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ ജയശങ്കര്‍, ജയചന്ദ്രന്‍ എന്നിവരടക്കമുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Advertisement