ജ്യൂസ്കുടിക്കാനെത്തി കടയിലെ യുവതിയോട് അപമര്യാദ, ചോദിച്ച യുവാവിനെ കുത്തി, പ്രതികള്‍ പിടിയില്‍

Advertisement

ചാത്തന്നൂര്‍ . ജ്യൂസ് കടയില്‍ യുവതിയെ ആക്രമിച്ചത് ചോദ്യം ചെയ്ത യുവാവിനെ കുത്തി മാരകമായി പരിക്കേല്‍പ്പിച്ചവര്‍ പിടിയില്‍
മൂന്നുപേരാണ് പോലീസ് പിടിയിലായത്. ചാത്തന്നൂര്‍ കാരംകോട് അതിര്‍ത്തിവിള വീട്ടില്‍ സോപ്പുണ്ണി എന്ന് വിളിക്കുന്ന അരുണ്‍ സിങ്ങ്(29), ഏറം താന്നിവിള വീട്ടില്‍ സജീവ്(39), കാരംകോട് ചരുവിള പുത്തന്‍ വീട്ടില്‍ രാഹൂല്‍(30) എന്നിവരാണ് ചാത്തന്നൂര്‍ പോലീസിന്റെ പിടിയിലായത്.

പ്രതികള്‍ 14.02.2023 ന് രാത്രി 09.30ന് കോതേരിയിലുള്ള എ.എസ് ബേക്കറിയിലെത്തുകയും ജ്യൂസ് കുടിക്കുന്നതിനിടയില്‍ കടയുടമയായ യുവതിയോട് മോശമായി പെരുമാറിയത് ചോദ്യംചെയ്ത യുവതിയുടെ സുഹൃത്തുക്കളായ അനന്തുവിനെയും അഭിലാഷിനെയും ആക്രമിക്കുകയും കട അടിച്ചുതകര്‍ക്കുകയുമായിരുന്നു. അക്രമത്തിനിടയില്‍ വയറ്റില്‍ കുത്തേറ്റ അഭിലാഷ് ചികില്‍സയിലാണ്.

അനന്തുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ചാത്തന്നൂര്‍ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ചാത്തന്നൂര്‍ എ.സി.പി ബി.ഗോപകുമാറിന്റെ നിര്‍ദ്ദേശാനുസരണം ചാത്തന്നൂര്‍ സ്റ്റേഷന്‍ ഇന്‍സ്പക്ടര്‍ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.

Advertisement