കരുനാഗപ്പള്ളിയില്‍ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരി മരിച്ചു

കരുനാഗപ്പള്ളി.ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരി മരിച്ചു. തഴവ ആദിനാട് തെക്ക് കുലശേഖരപുരം കണ്ടനാട്ട് ( വെളിയിൽ തെക്കതിൽ ) വീട്ടിൽ അജ്മൽഷാ – ഷഹന ദമ്പതികളുടെ ഏക മകൾ ഇനായ മറിയം ആണ് മരിച്ചത്.

കഴിഞ്ഞ രാത്രി ഭക്ഷണം കൊടുക്കുന്നതിനിടെ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ വീടിനടുത്തുള്ള ക്ലിനിക്കിലും കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement