രാഷ്ട്രീയ വിവേചനം, ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിലെ അംഗനവാടി സെലക്ഷൻ കമ്മിറ്റി തടസ്സപ്പെടുത്തി

Advertisement

ശാസ്താംകോട്ട. ഗ്രാമ പഞ്ചായത്തിലെ അംഗനവാടി സെലക്ഷൻ കമ്മിറ്റി കോണ്‍ഗ്രസ് തടസ്സപ്പെടുത്തി.

സർക്കാർ ഉത്തരവ് പ്രകാരം 11 അംഗങ്ങളാണ് സെലക്ഷൻ കമ്മിറ്റിയിൽ വേണ്ടത് പഞ്ചായത്ത് പ്രസിഡന്റ്, സിഡിപിഒ അടക്കം 6 പേരും , 5 നോമിനേറ്റഡ് പൊതുപ്രവർ ത്തകരുമാണ് വേണ്ടത്
നോമിനേറ്റ് ചെയ്തതിൽ 3 അംഗങ്ങൾ സിപിഎമ്മും 2 പേര് സിപിഐയുമാണ്.
കോൺഗ്രസ്സ് അംഗങ്ങളെ ഉൾപ്പെടുത്തിയില്ല. പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്ത പേരുകൾ ഒഴിവാക്കിയാണ് പട്ടിക തയ്യാറാക്കിയത്. ഇതിനെതിരെ പരാതി നിലനിൽക്കെയാണ് കമ്മിറ്റി കൂടുവാന്‍ ശ്രമം നടന്നത്.

തുടക്കത്തിൽ തന്നെ കമ്മിറ്റി തടസ്സപ്പെട്ടു. മിനിട്സിൽ ഒപ്പ് പതിക്കാൻ സമരക്കാർ അനുവദിച്ചില്ല.

അഭിമുഖത്തിൽ അഴിമതി നടത്തുവാനും, സ്വജന പക്ഷപാതം നടത്തുവാനുമാണ് ഏകപക്ഷീയമായി പഞ്ചായത്ത് കമ്മിറ്റി ഇത്തരത്തിലുള്ള തീരുമാനവുമായി മുന്നോട്ട് പോകുന്നത്.

ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, മണ്ഡലം പ്രസിഡന്റ് എന്‍ സോമൻ പിള്ള , പഞ്ചായത്തംഗങ്ങളായ ഹരികുമാർ. എസ്എ നിസാർ , വത്സലകുമാരി . അബ്ദുൽ റഷീദ്. ബിനോയി സലാം പനപ്പെട്ടി, ജയശ്രീ രമണൻ , ഷീജ ദാസ് ക്കർ സവിത്രി, ആഷിഖ് ഷാജഹാൻ, അർഷാദ്, റിജോ, അബ്ദുള്ള തുടങ്ങിയവർ നേതൃത്വം നൽകി

Advertisement