ബൈക്കിടിച്ച് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രക്കാരൻ മരിച്ചു

കുന്നത്തൂർ:ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രക്കാരനായ വയോധികൻ മരിച്ചു.ശാസ്താംകോട്ട മനക്കര ലക്ഷ്മി ഭവനത്തിൽ ഗോപാലകൃഷ്ണപിള്ള (69) യാണ് മരിച്ചത്. ജനുവരി 31ന് വൈകിട്ട് ഭരണിക്കാവ് – ശാസ്താംകോട്ട റോഡിൽ ശാന്താലയം ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. സൈക്കിളിൽ പോയ ഗോപാലകൃഷ്ണപിള്ളയെ എതിരെ വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.സംസ്ക്കാരം വ്യാഴം 3 ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: മണിയമ്മ. മക്കൾ: അജികുമാർ, അനിൽകുമാർ, അജിതകുമാരി. മരുമക്കൾ: ശ്രീജ, ഹരീന്ദ്രൻ.

Advertisement