പതാരത്ത് പെട്ടി ഓട്ടോയും സൈക്കിളുമായി കൂട്ടിയിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു,വിഡിയോ

Advertisement

ശൂരനാട് : പെട്ടി ഓട്ടോയും സൈക്കിളുമായി കൂട്ടിയിടിച്ച് സൈക്കിൾ യാത്രികനായ ഗൃഹനാഥൻ മരിച്ചു. ശൂരനാട് തെക്ക് ഇരവിച്ചിറ പടിഞ്ഞാറ് പ്ലാവിളയിൽ കെ.ശിവദാസൻ (75) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് പതാരം പടിഞ്ഞാറെ ജംഗ്ഷനിലായിരുന്നു അപകടം നടന്നത്.

മാലു മേൽഭാഗത്തു നിന്നും സൈക്കിളിൽ വന്ന ശിവദാസൻ തൊടിയൂരിൽ നിന്നും എതിർ ദിശയിൽ വന്ന പെട്ടി ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനത്തിനടിയിൽ പെട്ട ശിവദാസന്റെ ശരീരത്തിലൂടെ വാഹനം കയറി ഇറങ്ങി. വാരിയെല്ലുകളും നട്ടെല്ലും തകർന്ന് ഗുരുതരമായി പരിക്കേറ്റ ശിവദാസനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരിച്ചു. ഭാര്യ വിലാസിനി. മക്കൾ ഷീജ, ഷീന മരുമക്കൾ രാധാകൃഷ്ണൻ ,കാർത്തികേയൻ. സംസ്കാരം നാളെ .

Advertisement