വെള്ളക്കരം വർദ്ധനയിൽ പ്രതിഷേധിച്ച് വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു

ശാസ്താംകോട്ട: സാധാരണക്കാരുടെ കുടിവെള്ളം മുട്ടിക്കുന്ന തരത്തിൽ സർക്കാർ വർദ്ധിപ്പിച്ച വെള്ളക്കരം വർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി എ.ഇ ഓഫീസ് ഉപരോധിച്ചു.കെപിസിസി നിർവാഹക സമിതിയംഗം എം.വി ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറൽ സെക്രട്ടറിമാരായ വൈ.ഷാജഹാൻ,പി.നൂറുദ്ദീൻ കുട്ടി,കാഞ്ഞിരവിള അജയകുമാർ,പി. പ്രദീപ് കുമാർ,വി.വേണുഗോപാല കുറുപ്പ്,പി.എം സെയ്ദ്,ബി.സേതുലക്ഷ്മി, എസ്.സുഭാഷ്,തടത്തിൽ സലീം,സുരേഷ് ചന്ദ്രൻ,എൻ.സോമൻ പിള്ള,ജയൻ ഐശ്വര്യ,എം.കെ സുരേഷ് കുമാർ,സൈറസ് പോൾ, എസ്.എ നിസാർ,എം.എസ് വിനോദ്,അബ്ദുൾ റഷീദ്, ശാന്തകുമാരി, ഓമനക്കുട്ടൻ,അനിൽ പനപ്പെട്ടി,കെ.എസ്.യു ഡി.ബി കോളേജ് ചെയർമാൻ അബ്ദുള്ള,യൂണിറ്റ് പ്രസിഡന്റ് അബ്ദുള്ള,റിജോ,റോയി മുതുപിലാക്കാട്,ഷീജാ ഭാസ്ക്കർ,സാവിത്രി,ലത, ശാന്തകുമാരിയമ്മ എന്നിവർ സംസാരിച്ചു. ഇന്ന്(ബുധൻ) പകൽ 3.30 ആരംഭിച്ച ഉപരോധം വൈകിട്ട് 5.30നാണ് അവസാനിച്ചത്.സമരം അവസാനിച്ചതിനു ശേഷമാണ് ജീവനക്കാർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞത്.

Advertisement