തരംതാഴ്ത്തിയ സിപിഎം നേതാക്കന്മാരെ തിരികെ ജില്ലാ കമ്മിറ്റിയില്‍ പ്രവേശിപ്പിച്ചു

Advertisement

കൊല്ലം. തരംതാഴ്ത്തിയ സിപിഎം നേതാക്കന്മാരെ തിരികെ ജില്ലാ കമ്മിറ്റിയില്‍ പ്രവേശിപ്പിച്ചു . സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍,നേതാക്കളായ സിഎസ് സുജാത, പുത്തലത്ത് ദിനേശന്‍ എന്നിവര്‍ പങ്കെടുത്ത സെക്രട്ടേറിയറ്റിലാണ് നടപടിക്ക് വിധേയരായ പിആര്‍ വസന്തന്‍, എന്‍ എസ് പ്രസന്നകുമാര്‍ എന്നിവരെ തിരികെ എത്തിക്കാന്‍ തീരുമാനമെടുത്തത്.ഇന്നലെ സെക്രട്ടറിയേറ്റില്‍ എടുത്ത തീരുമാനം ഇന്ന്ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ടു ചെയ്തു, ഇനി സംസ്ഥാന സെക്രട്ടറിയറ്റിന്‍റെ അനുമതിയോടെ നടപ്പാക്കും.


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുണ്ടറ കരുനാഗപ്പളളി മണ്ഡലങ്ങളിലുണ്ടായ കടുത്ത തോല്‍വിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇരുവരെയും തരം താഴ്ത്തിയത്. ഇത് പിന്നീടുവന്ന സമ്മേളനത്തിലും ശരിവച്ചിരുന്നു. എന്നാല്‍ നഷ്ടപ്പെട്ട സ്ഥാനം തിരികെ ലഭിക്കുന്നത് ഇരുവര്‍ക്കും ആശ്വാസകരമാണ്. മാത്രമല്ല എന്‍എസ് പ്രസന്നകുമാറിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‌റ് സ്ഥാനം നല്‍കാനും തത്വത്തില്‍ധാരണയായി. പിആര്‍ വസന്തന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്‌റ് എന്ന നിലയില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ എത്തിയ ആളാണ് ആ പരിഗണന വൈകാതെ നല്‍കും.
ജില്ലാ പഞ്ചായത്തില്‍ സിപിഐക്കാണ് ആദ്യ ഒരു വര്‍ഷം പ്രസിഡന്‌റു പദം അത് കഴിഞ്ഞ് നാലുവര്‍ഷം സിപിഎമ്മിനാണ്. ബോള്‍ഡ്വിന്റെ പേര് ഉയര്‍ന്നെങ്കിലും സാമുദായികമായി മേയര്‍ അടക്കമുള്ള പല പരിഗണന ഈ വിഭാഗത്തിന് നല്‍കിയതിനാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുപദം പ്രസന്നകുമാറിന് നല്‍കാമെന്നാണ് കരുതുന്നത്.
കുറഞ്ഞ കാലയളവിനുള്ളിലെ തിരിച്ചെടുക്കലിനെതിരെ ശക്തമായ എതിര്‍സ്വരവും സെക്രട്ടറിയറ്റില്‍ ഉയര്‍ന്നിരുന്നു.
പാര്‍ട്ടി നേതാക്കളുടെ മദ്യലഹരിമാഫിയ ബന്ധം സംബന്ധിച്ച ശക്തമായ മുന്നറിയിപ്പും നടപടി നിര്‍ദ്ദേശവും കമ്മിറ്റിയിലുണ്ടായി.

Advertisement