മാമൂട്ടില്‍ നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്,അപകടത്തിന്‍റെ വിഡിയോ

Advertisement

കുണ്ടറ :  നിയന്ത്രണംവിട്ട കാര്‍ രണ്ട് ഇരുചക്രവാഹനങ്ങളിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റു. ഇന്ന് വൈകിട്ട് മൂന്നരയോടെ കൊല്ലം-തിരുമംഗലം  ദേശീയപാതയില്‍ മാമൂട് പാര്‍ക്കിന് സമീപത്തായിരുന്നു സംഭവം. കുണ്ടറ ഭാഗത്തേക്ക് വരുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് എതിരേ വരികയായിരുന്ന ബൈക്കിലും പിന്നാലെയെത്തിയ സ്‌കൂട്ടറിലും ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികനും സ്‌കൂട്ടര്‍ ഓടിച്ചിരുന്ന രാമന്‍കുളങ്ങര സ്വദേശി സജിക്കുമാണ് പരിക്കേറ്റത്.

സ്‌കൂട്ടറിന് പിന്നിലിരുന്ന ജോണ്‍സണ്‍ എന്നയാള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. പരിക്കേറ്റവരെ പാലത്തറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബെക്ക് യാത്രികന് തലയ്ക്കും കാലിനുമാണ് പരിക്കേറ്റിട്ടുള്ളത്. കാറില്‍ മൂന്നുപേരുണ്ടായിരുന്നെങ്കിലും ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. 

Advertisement