കടലില്‍ മല്‍സ്യ ബന്ധനത്തിനിടെ സ്രാങ്ക് ഹൃദയാഘാതം മൂലം മരിച്ചു

Advertisement

അഴീക്കല്‍.കടലില്‍ മല്‍സ്യ ബന്ധനത്തിനിടെ സ്രാങ്ക് ഹൃദയാഘാതം മൂലം മരിച്ചു. തിങ്കളാഴ്ച കാലത്ത് തൊട്ടപ്പള്ളിക്ക് പടിഞ്ഞാറു ഭാഗത്തുവച്ച് ആണ് സംഭവം. സത്യാലയം ബോട്ട് സ്രാങ്ക് ആലപ്പാട് കൊന്നക്കോടത്ത് സുജി കണ്ണൻ( 41)ആണ് കടലിൽ ബോട്ടിൽ മത്സ്യബന്ധനത്തിടെ മരിച്ചത്. ഇപ്പോൾ ആദിനാട് സുനാമി കോളനിയിൽ താമസം. ഭാര്യ നീതു. മക്കൾ സ്നേഹ, നിയതി.

Advertisement