ശാസ്താംകോട്ടയിൽ പെൻഷനേഴ്സ് അസോസിയേഷൻ നടത്തി വന്ന പഞ്ചദിന സത്യാഗ്രഹം അവസാനിച്ചു

ശാസ്താംകോട്ട: ക്ഷാമബത്ത കുടിശിക15% ഉടൻ വിതരണം ചെയ്യുക, പെൻഷൻ പരിഷ്കരണ കുടിശികയുടെ രണ്ട് ഗഡു വിതരണം ചെയ്യുക,മെഡിസെപ്പ് ചികിത്സാ പദ്ധതിയിലെ അപാകത പരിഹരിക്കുക,ജനജീവിതത്തെ ബാധിക്കുന്ന നികുതി നിർദ്ദേശങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കഴിഞ്ഞ അഞ്ച് ദിവസമായി ശാസ്താംകോട്ട സബ് ട്രഷറി പടിക്കൽ
പെൻഷനേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തി വന്ന പഞ്ചദിന സത്യാഗ്രഹം സമാപിച്ചു.

സമാപന സമ്മേളനം മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് വി. വേണുഗോപാലകുറുപ്പ് ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ നിയോജകമണ്ഡലം പ്രസിഡന്റ്‌ അർത്തിയിൽ അൻസാരി അധ്യക്ഷത വഹിച്ചു.ശൂരനാട് സുഭാഷ്,
എ.മുഹമ്മദ്‌ കുഞ്ഞ്,അർത്തിയിൽ സമീർ,ഷാഫി ചെമ്മാത്ത്,എൻ.സോമൻപിള്ള, ശൂരനാട് വാസു, എസ്.എസ് ഗീതാ ബായ്,സുധാകരപണിക്കർ,
കെ.രാമകൃഷ്ണപിള്ള,അബ്ദുൽ സമദ്,ശാമുവൽ തരകൻ,മറിയാമ്മ, അസൂറാബീവി,ലൂക്കോസ് മാത്യു, ലീലാമണി,സൈറസ് പോൾ,പുത്തൂർ രാജീവ്,ദേവരാജൻ,സുരേഷ് ബാബു, വി.പ്രകാശ്കുമാർ,സാവിത്രി,
പ്രസന്നകുമാർ,നാസർഷ എന്നിവർ സംസാരിച്ചു.അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് അയത്തിൽ തങ്കപ്പൻ അനുസ്മരണവും സംഘടിപ്പിച്ചിരു

Advertisement