ശാസ്താംകോട്ട യൂ ഐ ടി ക്ക് രണ്ടാംനില നിര്‍മ്മിക്കാന്‍ അരക്കോടി രൂപ അനുവദിച്ചതായി കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ

ശാസ്താംകോട്ട യൂ. ഐ. ടി ക്ക് രണ്ടാംനില നിര്‍മ്മിക്കാന്‍ അരക്കോടി രൂപ അനുവദിച്ചതായി കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അറിയിച്ചു. വരുന്ന ബഡ്ജറ്റിൽ ഒരുകോടി രൂപ കൂടി പ്ലാൻഫണ്ടിൽ ഉൾകൊള്ളിച്ചു താലൂക്കിലെ ഒന്നാമത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനം ആയി ശാസ്താംകോട്ട യൂ. ഐ. ടി യെ രണ്ട് വർഷം കൊണ്ട് മാറ്റി എടുക്കുമെന്ന് എം. എൽ.എ പറഞ്ഞു.

എം. എൽ. എ ഫണ്ടിൽ നിന്നും അനുവദിച്ച തുക കൊണ്ട് ആദ്യം നില പണി പൂർത്തി ആയി.നിർമാണ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ കോവൂർ കുഞ്ഞുമോൻ എം. എൽ. എ യു കേരള സർവകലാശാല രജിസ്ട്രാർ ഡോ.ർ കെ എസ് . അനിൽകുമാറിന്റെയും സാനിധ്യത്തിൽഇന്ന് തിരുവനന്തപുരത്തും എം എൽ. ഹോസ്റ്റൽ കോൺഫ്രൻസ് ഹാളിൽ നടന്നു.രണ്ടാം നിലയുടെ പണി ഉടനെ ആരംഭിക്കും. അതിനായി എം. എൽ. എ. ഫണ്ടിൽ നിന്നും 50 ലക്ഷം രൂപകൂടി അനുവദിച്ചു. രണ്ട് മാസത്തിനുള്ളിൽ പണി പൂർത്തിയാക്കും. രജിസ്ട്രാർ ഡോക്ടർ കെ. എസ്.അനിൽകുമാർ സർവകലാശാലയുടെ സഹായസഹകരണങ്ങൾ വാഗ്ദാനം ചെയ്തു.യൂ. ഐ. ടി പ്രിൻസിപ്പൽ ഡോക്ടർ കെ. രാജേന്ദ്രൻ, വിവിധ വകുപ്പ് മേലധികാരികൾ, അഡ്വ. സുധികുമാർ എന്നിവർ പങ്കെടുത്തു എന്നിവർ പങ്കെടുത്തു.പ്രവാസി വ്യവസായി കെ. ആർ. ജി. പിള്ള ദാനമായി നൽകിയ വസ്തുവിൽ ആണ് പുതിയ കെട്ടിടം ഉയരുന്നത്

Advertisement