ഇപ്റ്റ ശൂരനാട് മണ്ഡലം രൂപീകരണ സമ്മേളനം നടന്നു

.
ശാസ്താംകോട്ട:ഇന്ത്യൻ പീപ്പിൾസ് തീയേറ്റഴ്സ് അസോസിയേഷൻ (ഇപ്റ്റ ) ശൂരനാട് മണ്ഡലം രൂപീകരണ സമ്മേളനം നടന്നു. മൈനാഗപ്പള്ളി സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ഇപ്റ്റ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എൻ ബാലചന്ദൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം വിജയകൃഷ്ണൻ അധ്യക്ഷനായിരുന്നു. സംഘാടക സമിതി കൺവീനർ അബ്ദുൾ റഷീദ് സ്വാഗതം ആശംസിച്ചു. ദേശീയ കൗൺസിൽ അംഗം ആർ ജയകുമാർ മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു.സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ആർ എസ് അനിൽ, ആലപ്പുഴ ജില്ലാ പ്രസിഡന്റ് സി പി മനേഷ് ഷാ, ജില്ലാ പ്രസിഡന്റ് പോണാൽ നന്ദകുമാർ, മണ്ഡലം അസി സെക്രട്ടറി എസ് അനിൽ, ഗ്രന്ഥശാലാ സംഘം താലൂക്ക് എക്സി അംഗം മനു വി കുറുപ്പ്, യുവ കലാ സാഹിതി സംസ്ഥാന സെക്രട്ടറി പ്രൊഫ എസ് അജയൻ, ആർ മദനമോഹൻ, എന്നിവർ സംസാരിച്ചു. മികച്ച കലാകാരൻമാരെ ചടങ്ങിൽ ആദരിച്ചു.

തുടർന്ന് കലാകാരൻമാരുടെ കലാ പ്രകടനങ്ങൾ അരങ്ങേറി. ഭാരവാഹികളായി ആനയടി അനിൽ കുമാർ (പ്രസിഡന്റ്) ജിഷാകുമാരി , ഗിരീഷ് നല്ല വീട്ടിൽ, ആശ മൈനാഗപ്പള്ളി (
വൈസ് പ്രസിഡന്റ്) കെ പി ദിനേശ് (സെക്രട്ടറി) അനിൽ മൈനാഗപ്പള്ളി, ശ്യാംലാൽ മൈനാഗപ്പള്ളി, സജീവ് ആനയടി (ജോ സെക്രട്ടറിമാർ ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement