ഭാര്യയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

ഓയൂർ: ഭാര്യയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ച ഭർത്താവിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം ദേവികുളങ്ങര ജെനി കോട്ടേജിൽ ജോബി ജോർജി ( 2 9)നെയാണ് പൂയപള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

കരിങ്ങന്നൂർ സ്വദേശിനിയായ യുവതിയെ ഒന്നരമാസം മുൻപാണ് ജോബി വിവാഹം കഴിച്ചത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. സ്ഥിരമായി മദ്യപിച്ചെത്തുന്നു ജോബി ദാര്യവുമായി വഴക്കുണ്ടാക്കയും എയർഗൺ ചൂണ്ടി വധഭീഷണി മുഴക്കുന്നും പതിവായിരുന്നു. ഇന്ന് ( ഞായർ) രാവിലെയും ഭാര്യയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. ഇത് കണ്ടനാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പൂയപ്പള്ളി സി ഐ ബിജുവിന്റെ നിർദ്ദേശപ്രകാരം എസ് ഐ അഭിലാഷ് എ എസ് ഐ ചന്ദ്രകുമാർ, സിപിഒ മാരായ മുരുകേഷ്, മധു എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Advertisement