സിഎസ് സുബ്രഹ്മണ്യൻ പോറ്റിയുടെ സ്മരണ, കരുനാഗപ്പള്ളി നഗരസഭയിൽ ജ്യോതിർഗമയ പദ്ധതി

Advertisement

കരുനാഗപ്പള്ളി നഗരസഭയിൽ ജ്യോതിർഗമയ പദ്ധതി ഉദ്ഘാടനം നടന്നു. നവോത്ഥാന നായകനായിരുന്ന സിഎസ് സുബ്രഹ്മണ്യൻ പോറ്റിയുടെ സ്മരണ മുൻനിർത്തിയാണ് കരുനാഗപ്പള്ളി നഗരസഭ മെറിറ്റ് അവാർഡ് ഏർപ്പെടുത്തിയത്. ജ്യോതിർഗമയ 2023 ‘എന്ന പേരിലാണ് കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ പരിപാടി സംഘടിപ്പിച്ചത്.

പ്രശസ്ത ചലച്ചിത്രതാരം സുധീർ കരമന ചടങ്ങ്ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു അധ്യക്ഷത വഹിച്ചു.. നഗരസഭ പരിധിയിലെ പൊതുവിദ്യാലയങ്ങളിൽ പഠിച്ച് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെയും സ്കൂളുകളെയും വിവിധ പരീക്ഷകളിൽ വിജയം നേടിയവരെയും ചടങ്ങിൽ ആദരിച്ചു. 397 കുട്ടികളെയും 9 സ്കൂളുകളെയും ചടങ്ങിൽ അനുമോദിച്ചത്.

Advertisement