ബഡ്‌ജറ്റിൽ കരുനാഗപ്പള്ളിക്ക് നേട്ടം

Advertisement

കരുനാഗപ്പള്ളി . ബഡ്ജറ്റ് കരുനാഗപ്പള്ളി യിലെ 4സ്കൂളുകൾക്ക് 5കോടി,കരുനാഗപ്പള്ളി ക്ക് പ്രേത്യേക കുടിവെള്ള പദ്ധതിക്കും റോഡുകൾക്കും വകയിരുത്തൽ.

കേരള സർക്കാർ ബഡ്‌ജറ്റിൽ കരുനാഗപ്പള്ളി ക്ക് നേട്ടം. മുഴങ്ങോട്ടുവിള എസ് കെ വി യു പി എസിനു 1.5കോടി, കോഴിക്കോട് ഗവ. എല്‍പി സ്കൂളിന് 1.5കോടി, വേങ്ങര ഗവ.യു പി എസിനു 1കോടി, വരവിള യു പി സ്കൂളിന് 1കോടി തുക വകയിരുത്തി. കൂടാതെ കരുനാഗപ്പള്ളിക്കായി പ്രേത്യേക കുടിവെള്ള പദ്ധതി,അഴീക്കൽ തുറമുഖം അടിസ്ഥാനസൗകര്യം വർധിപ്പിക്കൽ,ചെറിയഴീക്കൽ ഹയർ സെക്കന്ററി സ്കൂൾ കെട്ടിടം, വേങ്ങര നോർത്ത് എൽ പി സ്കൂൾ കെട്ടിടം,കരുനാഗപ്പള്ളി കോടതി സമുച്ചയം,എന്നിവയും ബഡ്ജറ്റിൽ ഉൾപ്പെട്ടു.

പുതിയകാവ് ടി ബി ജംഗ്ഷൻ -പഞ്ചമി മുക്ക് റോഡ്,മുജ്ജനാട്ടു -വള്ളികുന്നം റോഡ്,ക്ലാപ്പന -പള്ളിമുക്ക് -മഞ്ചാടി മുക്ക് റോഡ്,ചിറ്റുമൂല റെയിൽവേ ക്രോസ്സ് -വിള യിൽക്ഷേത്രം -കാഞ്ഞിരപ്പള്ളി മുക്ക് റോഡ്,ചേലക്കോട്ടുകുളങ്ങര -മാലുമേൽ ക്ഷേത്രം റോഡ്,കരോട്ടു ജംഗ്ഷൻ -എസ് ആർ വി മാർക്കറ്റ് കോഴിക്കോട് റോഡ്,മരുതൂർകുളങ്ങര -സംഘപ്പുര മുക്ക് റോഡ്,കുലശേഖരപുരം ഗ്രാമ പഞ്ചായത്തിലെ പന്നി തോട് ഇരുകരകളും സംരക്ഷണഭിത്തി നിർമാണം,എന്നീ പ്രവർത്തികളും ബഡ്ജറ്റിൽ ഉൾപെടുത്താൻ കഴിഞ്ഞതായി സി ആർ മഹേഷ്‌ എം എൽ എ അറിയിച്ചു

Advertisement