കരുനാഗപ്പള്ളിയില്‍ പാസ്റ്റർക്കെതിരെ മുഖം മൂടി ആക്രമണം, മൂന്ന് പേർ പിടിയിൽ

കരുനാഗപ്പള്ളി.പാസ്റ്റർക്കെതിരെ മുഖം മൂടി ധരിച്ച് ആക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കരുനാഗപ്പള്ളി വവ്വാക്കാവിന് സമീപം പെന്തക്കോസ്ത് സഭയിൽ പ്രാർത്ഥന നടത്തുന്നതിനിടയിൽ പാസ്റ്ററെ ആക്രമിച്ച പ്രതികളാണ് പിടിയിലായത്.കടത്തൂർ പുല്ലംപ്ലാവിൽ കിഴക്കതിൽ അക്ഷയ നാഥ് (23) കടത്തൂർ ഹരിഭവനത്തിൽ ഹരിപ്രസാദ് (35) കടത്തൂർ ദേവിവിലാസത്തിൽ നന്ദു (22) എന്നിവരെയാണ് ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി 15ന് വവ്വാക്കാവിന് സമീപം കശുവണ്ടി ഫാക്ടറി വളപ്പിനുള്ളിൽ ഒരു മാസക്കാലമായി പാസ്റ്റർ റെജി പാപ്പച്ച ൻ്റെ നേതൃത്വത്തിൽ പ്രാർത്ഥന നടന്നു വരുന്നതിനിടയിലായിരുന്നു ആക്രമണം. ഈ സംഭവത്തിൽ ഫാക്ടറി ഉടമ ജയചന്ദ്രൻ്റെ ബന്ധുക്കൾക്ക് എതിർപ്പുണ്ടായിരുന്നു.ബന്ധുവിൻ്റെ നിർദേശപ്രകാരമാണ് ഫാക്ടറി മതിൽ ചാടിക്കടന്ന് അക്രമിച്ചതെന്നാണ് പോലീസ് പറയുന്നത് പാസ്റ്ററുടെ ഭാര്യക്കും ഭാര്യ മാതാവിനും മർദ്ദനമേറ്റിരുന്നു. ‘അക്രമണത്തിലും ഗൂഢാലോചനയിലും പങ്കെടു ത്ത മറ്റുള്ളവരെയും വരും ദിവസങ്ങളിൽ കസ്റ്റഡിയിലെടുക്കും.ഓച്ചിറ പോലീസ് ഇൻസ്പക്ടർ നിസാമുദീൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.

Advertisement