കരിക്കോട് എംഡിഎംഎ യുമായി മൂന്ന് യുവാക്കൾ പിടിയിലായി

Advertisement


 കൊല്ലം .എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ കൊല്ലം കരിക്കോട് കോളേജ് കേന്ദ്രികരിച്ച് വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ. മൂന്ന് NDPS കേസുകളിലായി 3.0652 ഗ്രാം MDMA യുമായി മൂന്ന് യുവാക്കൾ പിടിയിലായി .

കൊല്ലം താലൂക്കിൽ മങ്ങാട് വില്ലേജിൽ കരിക്കോട് മുറിയിൽ ഷിയാസ് മുഹമ്മദ്‌ (18 ).കൊല്ലം താലൂക്കിൽ മങ്ങാട് വില്ലേജിൽ കരിക്കോട് മുറിയിൽ ആനന്ദ ഭവനം വീട്ടിൽ അനന്തു (27 ).കൊല്ലം താലൂക്കിൽ മങ്ങാട് വില്ലേജിൽ കരിക്കോട് ചുമട് താങ്ങി മുക്ക്  ദേശത്ത് പുത്തൻവിള വീട്ടിൽ പ്രശാന്ത് ലുയിസ് (26 ).എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ .ബി. സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.ഇവര്‍ കോളേജ് യുവാക്കളെ കേന്ദ്രീകരിച്ചാണ് മയ്ക്കുമരുന്ന് വില്പന നടത്തിരുന്നത് . ആവിശ്യക്കാര്‍ ഗൂഗിൾ പേ മുഖേന പണഇടപാട് നടത്തിയ ശേഷം നിർദേശിക്കുന്ന  സ്ഥലത്ത് കാത്തു നിൽക്കാൻ പറയുകയും ശേഷം വാഹനത്തിൽ എത്തി MDMA നൽകി പോകുന്നത് ആണ് പതിവ്..


ഇവരെ ഏറെ നാളുകളായി എക്സൈസ് നിരീക്ഷിച്ചു വരുകയായിരുന്നു .കേസിൽ കൂടുതൽ യുവാക്കൾ നിരീക്ഷണത്തിലാണെന്ന് കേസിന്റെ തുടർ അന്വേഷണ ഉദോഗസ്ഥനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ  റോബർട്ട്‌. വി അറിയിച്ചു.എക്സൈസ് പാർട്ടിയിൽ എക്സൈസ് ഇൻസ്‌പെക്ടർ വിഷ്ണു.ബി പ്രവന്റീവ് ഓഫീസർ എം. മനു,പ്രവന്റീവ് ഓഫീസർ (Gr) ബിനുലാൽ. സ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, നിധിൻ,അജിത്,ജൂലിയൻ ക്രൂസ്,വനിതാ സിവിൽ എക്സൈസ് ഓഫീസർ ബീന. എം. എസ് ,എക്സൈസ്  ഡ്രൈവർ സുഭാഷ് എന്നിവർ പങ്കെടുത്തു.

Advertisement