കുണ്ടറയിൽ പോലീസിനു നേരെ വടിവാൾ വീശിയ അക്രമികള്‍ പിടിയില്‍

കൊല്ലം. കുണ്ടറയിൽ പോലീസ് നേരെ വടിവാൾ വീശിയ അക്രമികള്‍ പിടിയില്‍,
ആൻറണി ദാസ്, ലിയോ പ്ലാസിഡ് എന്നിവരാണ് പിടിയിലായത്. ഏറെ സാഹസികമായാണ് അപകടകാരികളായ അക്രമികളെ കീഴ്പ്പെടുത്തിയത്. പിടികൂടാൻ ശ്രമിക്കുന്നതിനിടെ കുണ്ടറ പോലീസിനെയും പ്രതികൾ ആക്രമിച്ചു,പൊലീസുകാര്‍ക്ക് പരുക്കേറ്റു.

ഇവരെ സംരക്ഷിച്ച ഷൈജു എന്ന ഗുണ്ടയും പിടിയിലായി. അടൂര്‍ റസ്റ്റ് ഹൗസില്‍ പൂട്ടിയിട്ട് യുവാവിനെ മര്‍ദ്ദിച്ച കേസില്‍ കൊച്ചിയില്‍നിന്നുള്ള പൊലീസ് സംഘം അന്വേഷിച്ച് എത്തിയപ്പോഴാണ് പൊലീസിനെ വടിവാള്‍ വീശി അകറ്റി ഇവര്‍ രക്ഷപ്പെട്ടത്. പടപ്പക്കരയിലെ ഒളിയിടത്തിലായിരുന്ന ഇവരില്‍ നിന്നും വെടിഉതിര്‍ത്താണ് പൊലീസ് രക്ഷപ്പെട്ടത്. കായലില്‍ചാടിമറഞ്ഞ പ്രതികള്‍ അകലെ പോയിട്ടില്ലെന്നും തുരുത്തുകളിലും തീരങ്ഹളിലുമായി ഒലിവിലുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

ഷൈജുവിന്റെ വീട്ടിൽ ഒളിവിൽ താമസിക്കുകയായിരുന്നു ഇരുവരും സീനിയർ സി. പി. ഒ ഡാർവിൻ, സി. പി. ഒ രാജേഷ് എന്നിവർക്ക് പരിക്കേറ്റു. ഇവര്‍ ചികില്‍സ തേടി.

Advertisement