പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചയാൾ അറസ്റ്റിൽ

അഞ്ചൽ:സ്കൂൾ വിദ്യാർഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ ഏരൂർ പോലീസ് പിടികൂടി. എറണാകുളം കുന്നത്ത് നാട് ഓടക്കാലി പൊടിപാറയിൽ വീട്ടിൽ അനീഷ് (, 43) നെയാണ് ഏരൂർ എസ് ഐ ശരലാൽ അറസ്റ്റ് ചെയ്തത്. ഇയാൾ ഇപ്പോൾ അയിലറയിൽ വാടകയ്ക്ക് താമസിക്കുകയാണ്.

പെൺകുട്ടി തനിച്ച് വീട്ടിൽ ഉണ്ടായിരുന്ന സമയം ഇയാൾ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി വിവരം അധ്യാപകരെ അറിയിച്ചതിനെ തുടർന്ന് സ്കൂൾ അധികൃതർ വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയും ചൈൽഡ് ലൈൻ പ്രവർത്തകർ വിവരം ഏരൂർ പോലീസിൽ അറിയിക്കുകയും ചെയ്തു.

പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് ഇന്നലെ രാത്രി അയിലറയിൽ നിന്നും പ്രതിയെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ് ഐ ശരലാൽ, ഗ്രേഡ് എസ് ഐ മധു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനിൽകുമാർ, അരുൺ, സിവിൽ പോലീസ് ഓഫീസർമാരായ ആദർശ്, നജീം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്

Advertisement